കൊട്ടിയൂർ : കക്കാട്ടിൽ തറവാട്ടിലെ അംഗങ്ങളുടെ കുടുംബ സംഗമം കൊട്ടിയൂർ ഐഡിയൽ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. കണ്ണൂർ വയനാട്, തൃശ്ശൂർ ,പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നായി അംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
കുടുംബയോഗം പ്രസിഡണ്ട് അഡ്വ.കെ.ബിജുകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന കുടുംബ സംഗമം കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പ്രമുഖ പ്രഭാഷകനുമായ ശ്രീ.വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.റോയി നമ്പുടാകം മുഖ്യാഥിതിയായി .സംഘാടകസമിതി ചെയർമാൻ വി.വി.ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു .അന്തരിച്ചു പോയ കുടുംബാംഗങ്ങളെ ജോ: സെക്രട്ടറി ബിനീഷ് കുഴൂർ അനുസ്മരിച്ചു.മുതിർന്ന കുടുംബാംഗങ്ങളുടെ കുടുംബയോഗം രക്ഷാധികാരി കെ.കെ.രവി കുഴൂർ ആദരിച്ചു.സെൻട്രൽ യൂണിവേർസിറ്റി ഓഫ് കേരളയിൽ ജിയോളജിയിൽ ജെആർ എഫ് ലഭിച്ച അതുൽ കൃഷ്ണ, ഫിസിക്സിൽ പിഎച്ച്ഡി പ്രവേശനം ലഭിച്ച ഗായത്രി കെ.രഘു, എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ്ല് ലഭിച്ച ഹരികൃഷ്ണൻ.കെ ,മാധവ് കൃഷ്ണ .ബി എന്നിവരെ സംഘാടക സമിതി രക്ഷാധികാരി എം.വി.പ്രഭാകരൻ അനുമോദിച്ചു.ജിജോ കെ.എസ് കുടുംബയോഗം പ്രവർത്തന റിപ്പോർട്ടും , ട്രഷറർ സിജു.കെ.ജി. വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
കുടുംബ സംഗമത്തിൽ വെച്ച് കുടുംബയോഗത്തിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.കെ.രവി കുഴൂർ (രക്ഷാധികാരി )അഡ്വ.കെ.ബിജുകുമാർ കോതമംഗലം (പ്രസിഡണ്ട്)വി.വി.ബാലകൃഷ്ണൻ കണിച്ചാർ (വൈസ് പ്രസി സണ്ട് )ബിനീഷ് കുഴൂർ (സെക്രട്ടറി)രാജീവ് നേര്യമംഗലം (ജോ: സെക്രട്ടറി )ജിജോ കെ.എസ് നേര്യമംഗലം (ട്രഷറർ)സംഘാടക സമിതി കൺവീനർ സുഭാഷ് കെ.എസ്, സജീവൻ എം.പി, ഷീല കെ.എസ് തുടങ്ങിയവർ സംസാരിച്ചു.
കുടുംബാംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ നടത്തി. കലാപരിപാടികളിൽ പങ്കെടുത്തവർക്കും പ്രാദേശിക സംഗമത്തിലെ ഗെയിമുകളിൽ വിജയികളായവർക്കും സമ്മാനങ്ങളും വിതരണം ചെയ്തു.
Kottiyoor