ഉളിക്കൽ : പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം പദ്ധതിയിലുൾപ്പെടുത്തി ഉളിക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിർമിച്ച ആറ് അഡീഷണൽ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. കെ. സുധാകരൻ എംപി വിശിഷ്ടാതിഥിയാകും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ സബിൻ സമീദ് ഐഎഎസ് എന്നിവർ മുഖ്യാതിഥികളാകും. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനാകും.
Ulikkal