ഐഎസ്‌എൽ അനിശ്ചിതകാലത്തേക്ക് മാറ്റി

ഐഎസ്‌എൽ അനിശ്ചിതകാലത്തേക്ക് മാറ്റി
Jul 11, 2025 08:06 PM | By sukanya

ദില്ലി: ഇന്ത്യൻ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍ മാറ്റിവെക്കാനുള്ള തീരുമാനം.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെയും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ സംയുക്ത ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ്(എഫ് എസ് ഡി എല്‍) അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു.

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും എഫ് എസ് ഡി എല്ലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കാനുള്ള നടപടികളൊന്നും ഫെഡറേഷന്‍റെ ഭാഗത്തു നിന്നുണ്ടായില്ല.

സംപ്രേഷണ കരാറനുസരിച്ച് എഫ് എസ് ഡി എൽ വര്‍ഷം 50 കോടി രൂപ ഫെഡറേഷന് നല്‍കിയിരുന്നു. പകരമായി മത്സരങ്ങളുടെ സംപ്രേഷണം ഉള്‍പ്പെടെ വാണിജ്യ അവകാശങ്ങള്‍ എഫ് എസ് ഡി എല്ലിന് ലഭിക്കുന്ന തരത്തിലായിരുന്നു കരാര്‍ നിലവിലുണ്ടായിരുന്നത്.

ഇന്ത്യൻ ഫുട്ബോളിനെ പ്രഫഷണലാക്കുക എന്ന ലക്ഷ്യത്തോടെ 2014ലാണ് ഐഎസ്എല്‍ തുടങ്ങിയത്. 2019ല്‍ ഐ ലീഗിനെ മറികടന്ന് ഐഎസ്എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഫെഡറേഷന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനുമായുള്ള കേസുകള്‍ കോടതിയില്‍ തുടരുന്നതും ഫെഡറേഷന്‍റെ പുതിയ ഭരണഘടന പ്രാബല്യത്തിലാവുന്നതുവരെ നിലവിലെ ഭാരവാഹികള്‍ സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കരുതെന്ന സുപ്രീം കോടതി നിർദേശവും കരാര്‍ പുതുക്കുന്നതിന് തടസമായിരുന്നു.



Delhi

Next TV

Related Stories
വിദ്യാർത്ഥികളെ കൊണ്ട് കാൽ കഴുകിച്ച സംഭവം: 'അടിമത്ത മനോഭാവം വളർത്തുന്നത് അംഗീകരിക്കില്ല'; വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Jul 12, 2025 01:02 PM

വിദ്യാർത്ഥികളെ കൊണ്ട് കാൽ കഴുകിച്ച സംഭവം: 'അടിമത്ത മനോഭാവം വളർത്തുന്നത് അംഗീകരിക്കില്ല'; വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാർത്ഥികളെ കൊണ്ട് കാൽ കഴുകിച്ച സംഭവം: 'അടിമത്ത മനോഭാവം വളർത്തുന്നത് അംഗീകരിക്കില്ല'; വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ...

Read More >>
കണ്ണൂർ പുതിയതെരുവിൽ ഓവുചാലിന്റെ ഇരുമ്പ് ഗ്രില്ലിൽ കാൽകുടുങ്ങിയ വയോധികന് രക്ഷയായി അഗ്നിരക്ഷാസേന.

Jul 12, 2025 11:54 AM

കണ്ണൂർ പുതിയതെരുവിൽ ഓവുചാലിന്റെ ഇരുമ്പ് ഗ്രില്ലിൽ കാൽകുടുങ്ങിയ വയോധികന് രക്ഷയായി അഗ്നിരക്ഷാസേന.

കണ്ണൂർ പുതിയതെരുവിൽ ഓവുചാലിന്റെ ഇരുമ്പ് ഗ്രില്ലിൽ കാൽകുടുങ്ങിയ വയോധികന് രക്ഷയായി...

Read More >>
വരന് ജീവപര്യന്തം തടവുശിക്ഷ, വിവാഹം വേണ്ടെന്ന് വയക്കാതെ യുവതി; ഒടുവിൽ അസാധാരണ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Jul 12, 2025 11:16 AM

വരന് ജീവപര്യന്തം തടവുശിക്ഷ, വിവാഹം വേണ്ടെന്ന് വയക്കാതെ യുവതി; ഒടുവിൽ അസാധാരണ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

വരന് ജീവപര്യന്തം തടവുശിക്ഷ, വിവാഹം വേണ്ടെന്ന് വയക്കാതെ യുവതി; ഒടുവിൽ അസാധാരണ പരോൾ അനുവദിച്ച് കേരള...

Read More >>
അഹമ്മദാബാദ് വിമാന ദുരന്തം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Jul 12, 2025 10:41 AM

അഹമ്മദാബാദ് വിമാന ദുരന്തം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അഹമ്മദാബാദ് വിമാന ദുരന്തം: ഞെട്ടിക്കുന്ന വിവരങ്ങൾ...

Read More >>
കേളകം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ  ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

Jul 12, 2025 10:38 AM

കേളകം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

കേളകം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സംഗമം...

Read More >>
പ്രവേശനം തുടരുന്നു

Jul 12, 2025 10:36 AM

പ്രവേശനം തുടരുന്നു

പ്രവേശനം...

Read More >>
Top Stories










News Roundup






//Truevisionall