കാപ്പാട് :കാപ്പാട് സെന്റ്. സെബാസ്റ്റ്യൻസ് യു. പി. സ്കൂളിൽ വായനക്കളരിയുടെ ആരംഭം കുറിക്കു ന്നതിന്റെ ഭാഗമായി കൊളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി സ്കൂളിലേക്ക് ഒരു വർഷത്തേക്ക് എല്ലാ ദിവസവും അഞ്ച് മനോരമ പത്രം വീതം സ്പോൺസർ ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ. മനോജ് കുണ്ടംചാലിൽ, മനോരമ സർക്കുലേഷൻ മാനേജർ ശ്രീ. രതീഷ് എന്നിവർ ചേർന്ന് മനോരമ പത്രം ഹെഡ്മിസ്ട്രസ് ശ്രീമതി. ജാൻസി തോമസ്, സ്കൂൾ ലീഡർ കുമാരി.എയ്ഞ്ചൽ മരിയ റെന്നി, സാഹിത്യ സമാജം സെക്രട്ടറി മാസ്റ്റർ. ആരോൺ ഷിനോദ് എന്നിവർക്ക് കൈമാറി വായനക്കളരിയ്ക്ക് ആരംഭം കുറിച്ചു.
kappadu