ശ്രീകണ്ഠാപുരം: മലയോര മേഖലയിലെ വിവിധ ഗ്രാമങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും മൊബൈൽ കണക്ടിവിറ്റി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അഡ്വ. സജീവ് ജോസഫ് എംഎൽഎ ബിഎസ്എൻഎൽ ജനറൽ മാനേജറെ നേരിൽ കണ്ടു കത്തു നൽകി. മുൻപ് കണക്ടിവിറ്റി ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പോലും ടവറുകൾ പ്രവർത്തനക്ഷമമല്ലാത്തതുകൊണ്ടും മറ്റും കണക്ടിവിറ്റി ലഭിക്കാത്തത് സംബന്ധിച്ച് വ്യാപകമായ പരാതിയുണ്ട്. കൂടാതെ നിരവധി പ്രദേശങ്ങൾക്ക് കണക്ടിവിറ്റി ലഭിച്ചിട്ടില്ല. പ്രശ്നം പരിഹരിക്കാൻ കൂടുതൽ ടവറുകൾ സ്ഥാപിച്ചും വൈഫൈ കണക്ഷൻ നൽകിയും പ്രവർത്തനക്ഷമത കുറഞ്ഞ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയും സേവനം ഉറപ്പാക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്താനും ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ഉടൻ ബിഎസ്എൻഎൽ അദാലത്ത് സംഘടിപ്പിക്കാനും ചർച്ചയിൽ ധാരണയായി.

sreekandapuram