ആലപ്പടമ്പ് : ഓണത്തിന് ഒരു കൊട്ടപ്പൂപ് പദ്ധതിയുടെ ഭാഗമായി കാങ്കോൽ - ആലപ്പടമ്പ് കൃഷി ഭവന്റെ സഹകരണത്തോടെ മുക്കാലി സഹൃദയ സാംസ്കാരിക വേദി കൃഷി ചെയ്ത ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. സുനിൽ കുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ജനകീയ പങ്കാളിത്തത്തോടെ പ്രദേശത്തെ കുടുംബശ്രീ പ്രവർത്തകർ, കർഷകർ എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ കുറേ വർഷങ്ങളായി പ്രദേശത്ത് കൃഷി ചെയ്തു വരുന്നുണ്ട്. ഓറഞ്ച്,മഞ്ഞ എന്നീ നിറത്തിലുള്ള പൂക്കളാണ് പ്രധാനമായും കൃഷി ചെയ്ത് പോരുന്നത്. ഒരേക്കറോളം സ്ഥലത്ത് പൂകൃഷി ഒരുക്കിയിരുന്ന ആദ്യഘട്ടം വിളവെടുപ്പാണ് നടന്നത്. ഓണ ദിവസത്തേകക്കുള്ള പൂക്കൾ തയ്യാറായി വരുന്നുണ്ട്. മുക്കാലി പ്രദേശത്തെ വീട്ടുകാർക്ക്ആവശ്യമായ പൂക്കൾ ഇവിടെ നിന്ന് നൽകാൻ സാധിക്കും. കലാവസ്ഥ വ്യതിയാനം ആശങ്കഉണ്ടാക്കുന്നുണ്ടെങ്കിലും പ്രകൃതി ചതിക്കില്ല എന്ന ശുഭാപ്തി വിശ്വാസത്തിലാണ് കർഷകർ.

ശാസ്ത്രീയമായ പൂകൃഷി ഒരുക്കാൻ കൃഷി ഓഫിസർ അനുജാ രവീന്ദ്രൻ , കൃഷി അസിസ്റ്റന്റ് എം.സന്ദീപ്,വാർഡ് മെമ്പർ കെ.പങ്കജാക്ഷൻ എന്നിവരുടെ പിന്തുണയും നിർദ്ദേശങ്ങളും , സഹായങ്ങളും ലഭിച്ചിരുന്നു.
ഗ്രാമ പഞ്ചായത്ത് അംഗം കെ. പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനുജാ രവീന്ദ്രൻ , കൃഷി അസിസ്റ്റന്റ് എം സന്ദീപ്, പി രാഘവൻ , എം ദാമോദരൻ ഏ.വി.വിജയൻ എന്നിവർ സംസാരിച്ചു.
Onamfestivel