കുത്തുപറമ്പ് : കൂത്തുപറമ്പ് സബ്ബ്ജില്ലയിലെ സ്കൂൾ കുട്ടികളിലെ കാഴ്ചാവൈകല്യം കണ്ടെത്തുന്നതിന്ന് വിവിധ സ്കൂളുകളിലെ അദ്ധ്യാപകർക്കും അദ്ധ്യാപികമാർക്കും , കുത്തുപറമ്പ് ലയൺസ് ക്ലബ്ബ് ഒരു പരിശീലന ക്ലാസ് നടത്തി. കൂത്തപറമ്പ് ദാമോദരൻസ് ഐ ഹോസ്പ്പിറ്റലിലെ ഡോ. ദീപ, ഡോ. അൻജു നൈനാൻ എന്നിവർ ക്ലാസെടുത്തു. ചടങ്ങിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ ക്ലബ്ബ് പ്രസിഡണ്ട് കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സതീന്ദ്രൻ ഉൽഘാടനം ചെയ്തു. സി. ചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. കെ.മുരളീധരൻ, അഡ്വ. വി. മുകുന്ദൻ, വി.കെ. മനോജ് കുമാർ , വി.സി.രാജൻ, യു. മനോജ് കുമാർ, പി .പുരുഷോത്തൻ ,സി. പത്മൻ എന്നിവർ സംസാരിച്ചു.
Schoolstudentseyetest