കീഴ്പ്പള്ളി : ഇടവേലി ഗവൺമെന്റ് എൽപി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കുട്ടികളുടെ മത്സര പരിപാടികളും അത്തപ്പൂക്കളം തീർത്തതും ആഘോഷങ്ങൾക്ക് പകിട്ടേകി. മത്സര പരിപാടികൾക്ക് ശേഷം പായസം കൂട്ടിയുള്ള ഓണസദ്യയും കഴിച്ചാണ് കുരുന്നുകൾ വീട്ടിലേക്ക് മടങ്ങിയത്. ആഘോഷങ്ങൾക്ക് ഹെഡ്മാസ്റ്റർ എൻ ജെ ബെന്നി, അധ്യാപകരായ പ്രിയ പീറ്റർ , സൗമ്യ ജോസ് . രജിത, ഖദീജ, സതീശൻ മാസ്റ്റർ, ബിന്ദു ജോൺ , ഉഷ കുമാരി , പിടിഎ അംഗങ്ങൾ മദർ പി ടി എ തുടങ്ങിയവർ നേതൃത്വം നൽകി.
Onamcellebration