ഏലപ്പീടിക: അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻറ് ഗ്രന്ഥാലയം ഏലപ്പീടിക.സെൻ്റ്: സെബാസ്റ്റ്യൻസ്എൽ.പി.സ്കൂൾ ഏലപ്പീടിക,ഏലപ്പീടിക അങ്കണവാടിഎന്നിവയുടെ ആഭിമുഖ്യത്തിൽ ഏലപ്പീടികയിൽ"ഒന്നിച്ചോണം"വിവിധ പരിപാടികളോടെ -ഓണാഘോഷവും, ഓണസദ്യയും നടന്നു.വെള്ളിയാഴ്ച്ച രാവിലെ പത്ത് മണി മുതൽ ഏലപ്പീടികയിൽകുട്ടികളുടെവിവിധ കലാകായിക മൽസരങ്ങൾ,മാവേലി എഴുന്നെള്ളെത്ത്,ഓണപ്പൂക്കളം ഒരുക്കൽ,വയോജന സംഗമം,ഓണപ്പാട്ട്,ഓണസദ്ധ്യ,ഓണസമ്മാന നറുക്കെടുപ്പ് എന്നിങ്ങനെ നടന്നു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ ഓണാഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു. വിശിഷ്ടാതിഥികളായി.റവ:ഫാദർ .സെബാസ്റ്റ്യൻ കീഴേത്ത് - സെൻ്റ്.സെബാസ്റ്റ്യൻസ് ചർച്ച് ഏലപ്പീടിക
റവ.ഫാദർ റോബിൻപടിഞ്ഞാറേൽ - മാനേജർ, സെമിനാരിവില്ലസജിൻ ജോസഫ് - HM - സെൻ്റ്.സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ ഏലപ്പീടി ക ,ജോബ്.ഒ .എ - പ്രസിഡണ്ട്, അനുഗ്രഹവായനശാല ,.ജിമ്മി അബ്രാഹം -വാർഡ് മെമ്പർ എന്നിവർ പങ്കെടുത്തു.

ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തവരിൽ നാല് ആളുകൾക്ക് നറുക്കിട്ട് ഓണസമ്മാനം നൽകി. സജി.പി.എ, സജിത രജീഷ്, റിജോ ഇല്ലത്തു പറമ്പിൽ, എന്നിവരെ ഭാഗ്യവാൻമാരായി തിരഞ്ഞെടുത്തു. വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് കെ.സുധാകരൻ, ജോബ്.എ, റോബിൻപടിഞ്ഞാറെ, സെബാസ്റ്റ്യൻ കീഴേത്ത്, ജിമ്മി അബ്രാഹം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Onamcellbration