ഏഴാം ദിവസം 100 കോടി; ബോക്സോഫീസിന് 'തീയിട്ട്' ലോക

ഏഴാം ദിവസം 100 കോടി; ബോക്സോഫീസിന് 'തീയിട്ട്' ലോക
Sep 3, 2025 06:18 PM | By sukanya

കോഴിക്കോട്: ഓണം റിലീസ് ആയി പുറത്തിറങ്ങിയ 'ലോക' ബോക്സോഫീസ് കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് ഏഴാം ദിവസമായ ഇന്ന് ആഗോള കളക്ഷൻ 100 കോടി കടന്നു എന്നാണ് റിപ്പോർട്ടുകൾ.  കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തുന്ന 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര.' ആണ് ഓണ ചിത്രങ്ങളിൽ മികച്ച് നില്കുന്നത്. കളക്ഷനിൽഏറെ മുന്നിലും 'ലോക' ആണ്. നടൻ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിനു പുറത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറു കോടി നേടുന്ന മൂന്നാമത്തെ ചിത്രമാണ് ലോകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. വേഫെറർ ഫിലിംസിന്റെ ഏഴാമത് ചിത്രമായ ലോക ഡൊമിനിക് അരുൺ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉയർന്നിരുന്നു. വിവാദങ്ങൾ ഇന്ധനമാക്കിക്കൊണ്ടുള്ള കുതിപ്പാണ് ചിത്രം ബോക്സ് ഓഫീസിൽ കാഴ്ചവയ്ക്കുന്നത്. വരും ദിവസങ്ങളിൽ കളക്ഷൻ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. കല്യാണി പ്രിയദർശൻ, നസ്‌ലൻ, ചന്ദു സലിംകുമാര്‍, അരുണ്‍ കുര്യന്‍, നിഷാന്ത് സാഗർ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. നിമിഷ് രവി ആണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റിങ് ചമൻ ചാക്കോ എന്നിവർ കൈകാര്യം ചെയ്യുന്നു.

Content Highlight: lokah: Chapter1 Chandra

Next TV

Related Stories
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാന്‍ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Jul 1, 2026 05:01 PM

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാന്‍ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാന്‍ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

Read More >>
അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള അന്വേഷിക്കും

Jul 1, 2026 03:48 PM

അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള അന്വേഷിക്കും

അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു

Jul 1, 2026 03:43 PM

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ...

Read More >>
അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി കോടതി

Jul 1, 2026 02:50 PM

അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി കോടതി

അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി...

Read More >>
26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ വഴിതെളിയുന്നു

Jul 1, 2026 02:41 PM

26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ വഴിതെളിയുന്നു

26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ...

Read More >>
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി വിജയൻ

Jul 1, 2026 02:34 PM

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി വിജയൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി...

Read More >>
Top Stories

News Roundup

Entertainment News