തിരുവനന്തപുരം : സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാന്‍ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയതിന്റെ ഉപയോഗം കുറയ്ക്കാന്‍ കഴിയും.2021ല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നത് പഠിക്കാന്‍ സമിതിയെ വച്ചു. ഫിനാന്‍സ് ബില്ലില്‍ ഒളിച്ചു കടത്തിയതല്ല. ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ബജറ്റ് നിര്‍ദ്ദേശം ഫിനാന്‍സ് ബില്ലില്‍ വരുമെന്ന് അറിയാത്ത ആളാണോ പത്തുവര്‍ഷം മുഖ്യമന്ത്രിയായ പിണറായി വിജയനെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.ചട്ടം ഭേദഗതിചെയ്ത് കാറ്റഗറി ചെയ്തത് കഴിഞ്ഞ സര്‍ക്കാര്‍. ഓരോ കാറ്റഗറിക്കും നികുതി ഉണ്ട്. ആ നികുതിയാണ് ഈ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍. കേരളത്തില്‍ മദ്യം വില്‍ക്കുന്നതിന്റെ കുത്തക ബെവ്‌കോയ്ക്കാണ്. വീര്യം കുറഞ്ഞ മദ്യം വില്‍ക്കേണ്ടന്ന് യുഡിഎഫ് തീരുമാനിച്ചാല്‍ ബെവ്‌കോ അത്തരം മദ്യം വാങ്ങില്ല.ബെവ്‌കോ വാങ്ങിയാലല്ലേ വില്‍ക്കാനാവു. മദ്യനയത്തിന്റെ ഭാഗമായി വീര്യം കുറഞ്ഞ മദ്യം വേണ്ട എന്നാണ് യുഡിഎഫ് പറയുന്നതെങ്കില്‍ പിന്നെ അത് വേണ്ട. യുഡിഎഫ് മാത്രമല്ല കേരളം ആകെ ചര്‍ച്ച ചെയ്യട്ടെ. വളരെ നിസ്സാരമായ വിഷയം ഊതിപ്പെരുപ്പിച്ച് ബജറ്റിന്റെ മഹിമ കെടുത്താനാണ് ശ്രമം. അതിലൊന്നും വഴങ്ങില്ല. അങ്ങനെ വഴങ്ങുന്ന സര്‍ക്കാരല്ല ഇത്. കൃത്യമായ പ്ലാനും വിഷനും ഉള്ള സര്‍ക്കാരാണിത്. നികുതിയിളവ് പെട്ടെന്ന് നടപ്പാക്കാന്‍ അല്ലെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.ബില്ല് പാസാക്കിയത് കൊണ്ട് വില്‍പ്പന തുടങ്ങുന്നില്ല. തീരുമാനമെടുക്കേണ്ടത് എക്‌സൈസ് വകുപ്പ്. വില്‍പ്പന നടത്താന്‍ തീരുമാനിക്കേണ്ടത് ബിവ്‌റജസ് കോര്‍പ്പറേഷന്‍. സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. അത് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര വന്നത് കൊണ്ടല്ല. അവരെ താങ്ങി നിര്‍ത്താനുള്ള എല്ലാ സഹായവും ഉണ്ടാകും. അവര്‍ക്ക് നികുതിയിളവ് നല്‍കിയത് ആ വ്യവസായം തകര്‍ന്നു പോകാതിരിക്കാന്‍. ഇനിയും സഹായങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlight: Vdsatheesan







































