ശിരോവസ്ത്ര വിലക്ക്: സെന്റ് റീത്താസ് സ്കൂളിന് ഗുരുതര വീഴ്ച;ശിരോവസ്ത്രം ധരിച്ച് പഠിക്കാൻ അനുമതി നൽകണം മന്ത്രി ശിവൻകുട്ടി

ശിരോവസ്ത്ര വിലക്ക്: സെന്റ് റീത്താസ് സ്കൂളിന് ഗുരുതര വീഴ്ച;ശിരോവസ്ത്രം ധരിച്ച് പഠിക്കാൻ അനുമതി നൽകണം മന്ത്രി ശിവൻകുട്ടി
Oct 15, 2025 12:08 PM | By sukanya

തിരുവനന്തപുരം : ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ നിന്ന് പുറത്താക്കിയ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂൾ അധികൃതരുടെ നടപടി ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. ശിരോവസ്ത്രം ധരിച്ച് തുടർപഠനം നടത്താൻ സ്‌കൂൾ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടിരുന്നു. വിദ്യാർഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്ൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്‌ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്‌കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.സംഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളിൽ തുടർപഠനം നടത്താൻ കൂൾ അനുമതി നൽകണം. ശിരോവസ്ത്രത്തിൻ്റെ നിറവും ഡിസൈനും സ്‌കൂൾ അധികൃതർക്ക് തീരുമാനിക്കാം. വിദ്യാർഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പൂർണ്ണമായി പരിഹരിച്ച്, ഇതുസംബന്ധിച്ച റിപ്പോർട്ട് 2025 ഒക്ടോബർ 15ന് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കാൻ സ്‌കൂൾ പ്രിൻസിപ്പലിനും മാനേജർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർഥിക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Sivankutty

Next TV

Related Stories
തലശ്ശേരി അന്തരാഷ്ട്ര ചലച്ചിത്രമേള നാളെ ആരംഭിക്കും

Oct 15, 2025 09:23 PM

തലശ്ശേരി അന്തരാഷ്ട്ര ചലച്ചിത്രമേള നാളെ ആരംഭിക്കും

തലശ്ശേരി അന്തരാഷ്ട്ര ചലച്ചിത്രമേള നാളെ...

Read More >>
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ; സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം

Oct 15, 2025 05:02 PM

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ; സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ; സർക്കാർ ഒളിച്ചുകളി...

Read More >>
സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കും:നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Oct 15, 2025 03:41 PM

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കും:നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കും:നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച്...

Read More >>
സ്വര്‍ണ കടത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണം ; കെ.മുരളീധരന്‍

Oct 15, 2025 03:08 PM

സ്വര്‍ണ കടത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണം ; കെ.മുരളീധരന്‍

സ്വര്‍ണ കടത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം വേണം ;...

Read More >>
സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കണ്‍മുന്നില്‍

Oct 15, 2025 02:57 PM

സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കണ്‍മുന്നില്‍

സഹോദരിയെ സ്കൂൾ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ...

Read More >>
ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് ജാമ്യം

Oct 15, 2025 02:52 PM

ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക്...

Read More >>
Top Stories

News Roundup

//Truevisionall