കേളകം: ഒക്ടോബർ 18 ന് നടത്തുന്ന വികസന സദസ്സിനോടനുബന്ധിച്ച് കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉഘാടനം നിർവഹിച്ചു. കലോത്സവത്തോടനുബന്ധിച്ച് കലാപരിപാടികളും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു. കേളകം പി എച്ച് സിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് യൂണിറ്റ് നിലവിൽ 252 പേർക്ക് പാലിയേറ്റീവ് പരിചരണം നൽകി വരുന്നുണ്ട്. ഇതിൽ 158 പേർക്ക് ഹോം കെയറും നൽകിവരുന്നു. മെഡിക്കൽ ഓഫീസർ ഡോ: ഷബിനയുടെ നേതൃത്വത്തിൽ, പാലിയേറ്റീവ് നേഴ്സ് ധന്യയും ആശാ വർക്കർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ചേർന്ന് മികച്ച രീതിയിലാണ് കേളകത്ത് പാലിയേറ്റീവ് യൂണിറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Paliyetivefest