തലശ്ശേരി: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര ചലച്ചിത്രമേള നാളെ ആരംഭിക്കും. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം സ്‌പീക്കർ എ എൻ ഷംസീർ നിർവഹിച്ചു. ചലച്ചിത്രതാരം റിയ ഇഷയ്ക്ക് കിറ്റ് കൈമാറിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഒക്ടോബർ 16 മുതൽ 19 വരെയാണ് തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ മേള നടക്കുന്നത്. തലശ്ശേരി പേൾ വ്യൂ റീജൻസിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ, സെക്രട്ടറി സി അജോയ്, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
thalassery film festival