തിരുവനന്തപുരം: സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ പാഠപുസ്തകങ്ങളുടെ വലുപ്പം കുറയ്ക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷൻ-2031ൻ്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സെമിനാറിൽ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.
2031 ആവുമ്പോൾ സ്‌കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളും ഏതെങ്കിലുമൊരു കായികയിനത്തിൽ പരിശീലനം നേടാനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ആൻ്റണി രാജു എംഎൽഎ, പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകി, തുടങ്ങിയവർ സംസാരിച്ചു.
Vsivankutty