മലപ്പുറം : മഞ്ചേരി ടൗണിനോട് ചേര്‍ന്ന ചെരണിയില്‍ കെട്ടിടത്തിനു മുകളില്‍ രണ്ടു മാസത്തിലേറെ പഴക്കമുളള അസ്ഥികൂടം കണ്ടെത്തി. മരിച്ചയാളെക്കുറിച്ചുളള സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു.നിലമ്പൂര്‍ റോഡിനോട് ചേര്‍ന്ന ഇരുനില കെട്ടിടത്തിന്‍റെ ടെറസിനു മീതെയാണ് മൃതദേഹം കണ്ടത്. കെട്ടിടത്തിനു മീതെ ഫ്ലക്സ് എടുക്കാന്‍ ചെന്നവരാണ് ഫ്ലക്സിനുളളില്‍ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥി ഒഴികെയുളള ശരീര ഭാഗങ്ങളെല്ലാം ദ്രവിച്ചുപോയിട്ടുണ്ട്.
പ്രദേശത്തു നിന്ന് ആരേയും കാണാതായതായി നിലവില്‍ പരാതിയില്ല. അസ്ഥികൂടത്തിനു സമീപത്തു നിന്നു ലഭിച്ച വസ്ത്ര ഭാഗങ്ങളില്‍ നിന്ന് മരിച്ചയാള്‍ക്ക് തമിഴ്നാട് ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ ഫോറന്‍സിക് സംഘം പരിശോധന നടത്തി.
Foundsceliton