കണ്ണൂർ : എടയന്നൂരിൽ വൻ ലഹരി വേട്ട.പിണറായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. എസ് കണ്ണൻ്റെ നേതൃത്വത്തിലാണ് മാരക മയക്കുമരുന്നായ MDMA ലഹരി വേട്ട നടന്നത് .കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൽ ബാംഗ്ലൂരിൽ നിന്നും കണ്ണൂർ ടൗണിലേക്ക് കടത്തുകയായിരുന്ന 8.5 ഗ്രാം MDMA യും ലഹരി കടത്താൻ ഉപയോഗിച്ച KL 59 L 5349 വാഗണർ കാറുമായി ഇരിട്ടി ഉളിക്കൽ നുച്യാട് സ്വദേശി കൊടുവളം വീട്ടിൽ ടി പി സക്കറിയ മകൻ ഫവാസ് എ കെ (25)യാണ് എക്സൈസിൻ്റെ പിടിയിലായത് .
കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ച്ചക്കാലമായി സ്ക്വാഡിൻ്റെ നീരീക്ഷണത്തിലായിരുന്നു ഫവാസ് .എ. ടി. എസ് കേരളയുടെ സംയുക്തമായ നീരീക്ഷണം മയക്ക് മരുന്ന് കടത്ത് കണ്ടെത്തി പിടികൂടുന്നതിൽ സഹായിച്ചു .പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി കെ ഷിബു, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ പി.ജലീഷ്, ബാബു ജയേഷ് , വനിത സിവിൽ എക്സൈസ് ഓഫീസർ എം രമ്യ,എക്സൈസ് ഡ്രൈവർ കെ. ബിനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.പ്രതിയെ മട്ടന്നൂർ JFCM കോടതി മുമ്പാകെ ഹാജരാക്കും .
Mdmaatedayannur