കണ്ണൂർ: ക്ഷേമനിധിയില്‍ അംഗങ്ങളായ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ലോട്ടറി ടിക്കറ്റ് വില്‍പന ഉപജീവനമാര്‍ഗമായി സ്വീകരിച്ചിട്ടുള്ള അംഗങ്ങളില്‍ നിന്നുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. 2025 ലെ എസ് എസ് എല്‍ സി പരീക്ഷ 80 ശതമാനം മാര്‍ക്കോടെ വിജയിച്ച്, റഗുലര്‍ ഹയര്‍സെക്കന്‍ഡറിതല പഠനത്തിനോ മറ്റ് റഗുലര്‍ കോഴ്‌സുകള്‍, റഗുലര്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍, ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും നവംബര്‍ 20 വരെ അപേക്ഷിക്കാം. ഫോണ്‍: 0497 2701081.
applynow