പുൽപ്പള്ളി: പുൽപ്പള്ളി പാതിരി വനമേഖലയിൽ കുരുക്കുവെച്ച് കേഴമാനിനെ വേട്ടയാടി ഇറച്ചിയാക്കിയ കേസിൽ രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ. പാതിരി തടത്തിൽ വീട്ടിൽ ബെന്നി ജോസഫ്, റെജി തോമസ് എന്നിവരെയാണ് വനപാലകർ പിടികൂടിയത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. രഹസ്യവിവരത്തെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ വീട്ടിൽ നിന്ന് വേട്ടയാടിയ കേഴമാനിന്റെ ഇറച്ചിയും കണ്ടെടുത്തു.
ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിജേഷിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീജിത് പി.എസ്., ജോജിഷ് കെ.കെ., പ്രബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Mananthavadi