ഉളിക്കൽ : ഉളിക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ശീതകാല പച്ചക്കറി കൃഷിക്ക് ആവശ്യമായ പച്ചക്കറി തൈ വിതരണം നടത്തി. പഞ്ചായത്ത് വക കാർഷിക നഴ്സറിയിൽ ഉത്പാദിപ്പിച്ച ഒരു ലക്ഷത്തോളം വരുന്ന വിവിധതരം പച്ചക്കറി തൈകൾ ആണ് വിതരണം ചെയ്തത്. പഞ്ചായത്തിലെ 20 വാർഡുകളിലായി മുഴുവൻ ഭവനങ്ങളിലുള്ള അടുക്കളത്തോട്ടങ്ങൾക്കും ആവശ്യമായ തക്കാളി, പയർ, പച്ചമുളക്, വെണ്ട, വഴുതന, മുതലായ ഇനം പച്ചക്കറി തൈകളാണ് വിതരണം ചെയ്തിട്ടുള്ളത്. പഞ്ചായത്ത് കാർഷിക നഴ്സറിയിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ ആയിഷ ഇബ്രാഹിം, കൃഷി ഓഫീസർ ജിംസി മരിയ എന്നിവർ സംസാരിച്ചു.
Vegitablesaplings