ശബരിമല :ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബു റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് മുരാരി ബാബുവിനെ റാന്നി കോടതി റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്.
നിലവിൽ സസ്പെൻഷനിലുള്ള മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. സ്വർണ്ണപ്പാളികൾ ചെമ്പാണെന്ന് വ്യാജരേഖ ഉണ്ടാക്കിയ ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് മുരാരി ബാബു.
ശബരിമല സ്വർണക്കവർച്ചക്കേസിൽ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെയാളും ആദ്യ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനുമാണ് മുരാരി ബാബു. പ്രത്യേക അന്വേഷണസംഘമാണ് മുരാരി ബാബുവിലെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 10 നു പെരുന്നയിലെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത മുരാരി ബാബുവിനെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ എസ്ഐടി അറസ്റ്റ് ചെയ്ത ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിലാണ്.
Sabarimala