ഇരിട്ടി പഴയപാലം അടച്ചതോടെ പുതിയ പാലത്തില്‍ ഗതാഗതകുരുക്ക് രൂക്ഷം

ഇരിട്ടി പഴയപാലം അടച്ചതോടെ പുതിയ പാലത്തില്‍ ഗതാഗതകുരുക്ക് രൂക്ഷം
Oct 23, 2025 11:33 AM | By sukanya

ഇരിട്ടി : ഇരിട്ടി പഴയ പാലത്തില്‍ കെഎസ്‌ആർടിസി ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തെ തുടർന്ന് പഴയപാലം അടച്ചതോടെ പുതിയ പാലം ഗതാഗതകുരുക്കില്‍ വീർപ്പുമുട്ടുന്നു.

അപകടത്തെ തുടർന്ന് പഴയ പാലത്തിന്‍റെ സ്പാനില്‍ വിള്ളല്‍ കണ്ടതോടെയാണ് പൊതുമരാമത്ത് വകുപ്പ് പഴയപാലം പൂർണണായും അടച്ച്‌ ഗതാഗതം നിരോധിച്ചത്. പുതിയപാലത്തില്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം ഒരു വർഷത്തോളമായി തകരാറിലായിട്ടും അറ്റകുറ്റപണി നടത്താൻ ബന്ധപ്പെട്ടവർ തയറായിട്ടുമില്ല. പുതിയപാലത്തിലെ ഗതാഗതകുരുക്ക് ഇരിട്ടി നഗരത്തിലേക്കു വരെ നീളുകയാണ്.

പഴയ പാലം അടച്ചതോടെ സിഗ്നല്‍ സംവിധാനത്തിന്‍റെ പ്രാധാന്യം വർധിച്ചിട്ടുണ്ട്. ഇരിട്ടി ടൗണില്‍ നിന്നു ഇരിക്കൂർ, ഉളിക്കല്‍ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ ഉള്‍പ്പെടെ പഴയപാലത്തെ വണ്‍വെ സംവിധാനമായാണ് ഉപയോഗപ്പെടുത്തിയത്. അതുകൊണ്ട് നഗരത്തില്‍ എത്രവലിയ വാഹനത്തിരക്ക് അനുഭവപ്പെട്ടാലും പുതിയ പാലം കവലലെ ഇത് ബാധിക്കാറില്ലായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതി മാറി. ഇരിട്ടി ടൗണില്‍ നിന്നും പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്.

പാലത്തിന്‍റെ പായം പഞ്ചായത്തിന്‍റെ ഭാഗത്തുവെച്ചാണ് ഇരിക്കൂർ, ഉളിക്കല്‍ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും കൂട്ടുപുഴ, മാടത്തില്‍, എടൂർ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളും തിരിഞ്ഞുപോകേണ്ടത്. ഇതേ ഭാഗത്തുകൂടിയാണ് ഉളിക്കല്‍ ഭാഗത്തുനിന്നും മാടത്തില്‍ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പാലത്തിലേക്ക് കയറേണ്ടതും. ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും ഇരിക്കൂർ, ഉളിക്കല്‍ ഭാഗങ്ങളിലേക്ക് പോകുന്നതിനും ഇതേ വഴിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇത് ഗതാഗതകുരുക്കിനൊപ്പം അപകടങ്ങള്‍ക്കും വഴി വെക്കുന്നുണ്ട്.

രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഗതാഗതകുരുക്ക് രൂക്ഷമാകുന്നത്. ഈ സമയങ്ങളില്‍ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് പോലീസിനെയോ ഹോം ഗാർഡിനെയോ നിയോഗിച്ചാല്‍ ഒരു പരിധിവരെ കുരുക്ക് ഒഴിവാക്കാമെങ്കിലും പോലീസ് ഇതുവരെ ഇതിനു തയാറായിട്ടില്ല.

ബസിടിച്ച്‌ കേടുപാട് സംഭവിച്ച പഴയ പാലത്തിന്‍റെ ഭാഗം അറ്റകുറ്റപണി നടത്തുന്നത് വരെ അടച്ചിടാനാണ് പൊതുമരാമത്ത് വകുപ്പിന്‍റെ തീരുമാനം. അറ്റകുറ്റപണ നടത്തുന്നതിന് കാലതാമസം ഉണ്ടാവുകയാണെങ്കില്‍ ഇരുചക്രവാനഹങ്ങളെയും ഓട്ടോ റിക്ഷകളെയും പാലത്തിലൂടെ കടത്തിവിടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

iritty

Next TV

Related Stories
‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’; വി. ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി

Oct 23, 2025 02:50 PM

‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’; വി. ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ് ഗോപി

‘നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ’; വി. ശിവൻകുട്ടിയെ പരിഹസിച്ച് സുരേഷ്...

Read More >>
ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാട് നടത്തിയവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ്

Oct 23, 2025 02:31 PM

ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാട് നടത്തിയവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ്

ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശ ഇടപാട് നടത്തിയവർക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി...

Read More >>
ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന് പ്രഖ്യാപിക്കും

Oct 23, 2025 02:16 PM

ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന് പ്രഖ്യാപിക്കും

ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന്...

Read More >>
‘എന്റെ മൂക്കിലും, തലയിലും ഒരേ പൊലീസുകാരൻ തന്നെയാണ് അടിച്ചത്’; പേരാമ്പ്ര സംഘർഷ ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാഫി പറമ്പിൽ MP

Oct 23, 2025 02:03 PM

‘എന്റെ മൂക്കിലും, തലയിലും ഒരേ പൊലീസുകാരൻ തന്നെയാണ് അടിച്ചത്’; പേരാമ്പ്ര സംഘർഷ ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാഫി പറമ്പിൽ MP

‘എന്റെ മൂക്കിലും, തലയിലും ഒരേ പൊലീസുകാരൻ തന്നെയാണ് അടിച്ചത്’; പേരാമ്പ്ര സംഘർഷ ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാഫി പറമ്പിൽ...

Read More >>
‘ കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണം; വിദേശത്തേക്ക് മദ്യം കയറ്റിയയ്ക്കാനും കഴിയണം’; എം ബി രാജേഷ്

Oct 23, 2025 01:47 PM

‘ കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണം; വിദേശത്തേക്ക് മദ്യം കയറ്റിയയ്ക്കാനും കഴിയണം’; എം ബി രാജേഷ്

‘ കേരളത്തില്‍ തദ്ദേശീയ മദ്യത്തിന്റെ ഉദ്പാദനം വര്‍ധിപ്പിക്കണം; വിദേശത്തേക്ക് മദ്യം കയറ്റിയയ്ക്കാനും കഴിയണം’; എം ബി...

Read More >>
കണ്ണൂരിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്: കേരളത്തിൽ മഴ കനക്കും; മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്

Oct 23, 2025 01:27 PM

കണ്ണൂരിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്: കേരളത്തിൽ മഴ കനക്കും; മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്

കണ്ണൂരിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്: കേരളത്തിൽ മഴ കനക്കും; മുഴുവൻ ജില്ലകളിലും...

Read More >>
Top Stories

News Roundup

//Truevisionall