ചെങ്കോട്ട ഭീകരാക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ

ചെങ്കോട്ട ഭീകരാക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ
Nov 13, 2025 10:43 AM | By sukanya

ഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. ഫരീദാബാദ് ഭീകര സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നു. അതേസമയം സ്ഫോടനത്തിന്‍റെ സൂത്രധാരൻ എന്ന് കരുതുന്ന ഉമർ മുഹമ്മദിന്‍റെ മൃതദേഹം തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

ചെങ്കോട്ടയിലെ സ്ഫോടനം ഭീകരാക്രമണം ആണെന്ന് കേന്ദ്രം സ്ഥിരീകരിച്ചതിന് പിന്നാലെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് എൻഐഎ. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎക്ക് ലഭിച്ചുവെന്നാണ് സൂചന.

ഡൽഹി സ്ഫോടനത്തിന്റെ സൂത്രധാരൻ എന്ന് കരുതുന്ന ഉമർ മുഹമ്മദും ഫരീദാബാദിലെ സംഘവും കൂടുതൽ ഭീകരാക്രമണങ്ങൾ പദ്ധതിയിട്ടിരുന്നു എന്നാണ് കണ്ടെത്തൽ. ഹരിയാന ഉത്തർപ്രദേശ് ജമ്മു കശ്മീർ സംസ്ഥാനങ്ങളിൽ നിരവധി പേർ നിരീക്ഷണത്തിലാണ്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും എന്നാണ് സൂചന. സ്ഫോടനം നടക്കുന്നതിനു മുൻപ് ഉമർ ഡൽഹിയിൽ ആരെങ്കിലുമായി ആശയവിനിമയം നടത്തിയോ എന്ന് അടക്കമുള്ള കാര്യങ്ങളും പരിശോധിച്ചു വരികയാണ്.

Delhi

Next TV

Related Stories
കണ്ണൂർ പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു

Nov 13, 2025 11:52 AM

കണ്ണൂർ പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്നു

കണ്ണൂർ പുഴാതി കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി...

Read More >>
എസ്ഐആർ നിര്‍ത്തിവയ്ക്കണം; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Nov 13, 2025 11:47 AM

എസ്ഐആർ നിര്‍ത്തിവയ്ക്കണം; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

എസ്ഐആർ നിര്‍ത്തിവയ്ക്കണം; സംസ്ഥാന സര്‍ക്കാര്‍...

Read More >>
മെഡിക്കല്‍ കോളജുകളില്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക്

Nov 13, 2025 11:11 AM

മെഡിക്കല്‍ കോളജുകളില്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക്

മെഡിക്കല്‍ കോളജുകളില്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ...

Read More >>
ലക്ഷ്യം സ്ഫോടന പരമ്പര;ഒരേസമയം 4 നഗരങ്ങളിൽ പദ്ധതിയിട്ടു, സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയമെന്ന് പൊലീസ്

Nov 13, 2025 10:57 AM

ലക്ഷ്യം സ്ഫോടന പരമ്പര;ഒരേസമയം 4 നഗരങ്ങളിൽ പദ്ധതിയിട്ടു, സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയമെന്ന് പൊലീസ്

ലക്ഷ്യം സ്ഫോടന പരമ്പര;ഒരേസമയം 4 നഗരങ്ങളിൽ പദ്ധതിയിട്ടു, സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആശയവിനിമയമെന്ന്...

Read More >>
ഇ. യു.ഡി.ആർ. : ഇന്ത്യ കോഫി രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

Nov 13, 2025 09:43 AM

ഇ. യു.ഡി.ആർ. : ഇന്ത്യ കോഫി രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

ഇ. യു.ഡി.ആർ. : ഇന്ത്യ കോഫി രജിസ്ട്രേഷൻ ക്യാമ്പ്...

Read More >>
ബസിൽ കടത്തിയ  മാരക മയക്ക് മരുന്ന് ഗുളികകൾ പിടി കൂടി

Nov 13, 2025 08:27 AM

ബസിൽ കടത്തിയ മാരക മയക്ക് മരുന്ന് ഗുളികകൾ പിടി കൂടി

ബസിൽ കടത്തിയ 223 മാരക മയക്ക് മരുന്ന് ഗുളികകൾ പിടി...

Read More >>
Top Stories

News Roundup