കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി ; എസ്‌ഐആർ ജോലി സമ്മർദമെന്ന് കുടുംബം; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി ;  എസ്‌ഐആർ  ജോലി സമ്മർദമെന്ന് കുടുംബം; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ
Nov 16, 2025 01:57 PM | By Remya Raveendran

കണ്ണൂർ : ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ജില്ലാ കളക്ടറോടാണ് റിപ്പോർട്ട് തേടിയത്.പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് (44) ആണ് ജീവനൊടുക്കിയത്. ജോലി സമ്മർദ്ദമെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ കുറെയധികം ദിവസങ്ങളായി എസ്‌ഐആർ ഫോമുമായി ബന്ധപ്പെട്ട ജോലി സമ്മർദം ഇയാൾ വീട്ടുകാരുമായി പങ്കുവെച്ചിരുന്നു.

രാത്രി കഴിഞ്ഞും അനീഷ് ഫോമുകൾ തിരയുകയായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. എസ്‌ഐആർ ഫോമുകൾ എത്രയും വേഗത്തിൽ ശേഖരിച്ച് സമർപ്പിക്കണമെന്ന മേലുദ്യോഗസ്ഥരുടെ സമ്മർദം ഉണ്ടായിരുന്നു. പയ്യന്നൂരിലുള്ള സ്കൂളിലെ പ്യുണാണ് ജീവനൊടുക്കിയ അനീഷ്. സംഭവത്തില്‍ പെരിങ്ങോം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ അനീഷിനെ കണ്ടെത്തിയത്.

ഡിസംബർ 4 നകം ഫോം തിരികെ വാങ്ങി നൽകാൻ ആണ് ബിഎൽഒമാർക്ക് നിർദേശം നൽകിയിയിരുന്നത്. എന്നാൽ ഇപ്പോൾ ഇത് വേഗത്തിൽ ആക്കാൻ ആവശ്യപ്പെടുന്നതായി ബി എൽ ഒ മാർ പറയുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Blosuicideinkannur

Next TV

Related Stories
മഴ മുന്നറിയിപ്പിൽ മാറ്റം; വരുന്നു ഇടിയോട് കൂടിയ അതിശക്ത മഴ; നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ട്

Nov 16, 2025 03:27 PM

മഴ മുന്നറിയിപ്പിൽ മാറ്റം; വരുന്നു ഇടിയോട് കൂടിയ അതിശക്ത മഴ; നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; വരുന്നു ഇടിയോട് കൂടിയ അതിശക്ത മഴ; നാളെ 6 ജില്ലകളിൽ യെല്ലോ...

Read More >>
‘അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നു, ബൂത്ത്‌ ലെവൽ ഉദ്യോഗസ്ഥർ നേരിടുന്നത് കടുത്ത സമ്മർദം’; എം.വി ജയരാജൻ

Nov 16, 2025 03:09 PM

‘അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നു, ബൂത്ത്‌ ലെവൽ ഉദ്യോഗസ്ഥർ നേരിടുന്നത് കടുത്ത സമ്മർദം’; എം.വി ജയരാജൻ

‘അനീഷ് കടുത്ത ജോലി സമ്മർദ്ദത്തിലായിരുന്നു, ബൂത്ത്‌ ലെവൽ ഉദ്യോഗസ്ഥർ നേരിടുന്നത് കടുത്ത സമ്മർദം’; എം.വി...

Read More >>
അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ; കരട് ബിൽ തയ്യാറാക്കും

Nov 16, 2025 03:04 PM

അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ; കരട് ബിൽ തയ്യാറാക്കും

അന്ധവിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാൻ സർക്കാർ; കരട് ബിൽ...

Read More >>
വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം പുനരാവിഷ്കരിച്ച് പൊലീസ്

Nov 16, 2025 02:43 PM

വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം പുനരാവിഷ്കരിച്ച് പൊലീസ്

വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം പുനരാവിഷ്കരിച്ച്...

Read More >>
ആണ്‍ സുഹൃത്തിനൊപ്പം മകനെ മര്‍ദിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍

Nov 16, 2025 02:21 PM

ആണ്‍ സുഹൃത്തിനൊപ്പം മകനെ മര്‍ദിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍

ആണ്‍ സുഹൃത്തിനൊപ്പം മകനെ മര്‍ദിച്ച കേസില്‍ യൂട്യൂബര്‍...

Top Stories

News Roundup

Entertainment News