ശബരിമല : ശബരിമല രണ്ടു മാസത്തിലേറെ നീളുന്ന മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരിമല അയ്യപ്പക്ഷേത്രനട ഇന്ന് വൈകിട്ട് 5നു തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പുതിരി നട തുറന്നു വിളക്ക് തെളിക്കും.
പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചശേഷം തീര്‍ഥാടകരെ പടികയറി ദര്‍ശനത്തിന് അനുവദിക്കും. 17ന് വൃശ്ചികപ്പുലരിയില്‍ പൂജകള്‍ തുടങ്ങും.
ഡിസംബര്‍ 26ന് തങ്കഅങ്കി ചാര്‍ത്തി ദീപാരാധന. 27ന് മണ്ഡലപൂ ജയ്ക്കു ശേഷം നടയടയ്ക്കും. ഡിസംബര്‍ 30ന് വൈകിട്ട് 5ന് മകരവിളക്കിനായി നട തുറക്കും. ജനുവരി 14ന് മകരവിളക്ക്. 20നു നടഅടയ്ക്കും.
Sabarimala temple to open today






.jpeg)


_(30).jpeg)



.jpeg)
























