കണ്ണൂർ: കണ്ണൂരിലെ BLO യുടെ ആത്മഹത്യയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിന് ഉത്തരവാദി. SIR ൻ്റെ പേരിൽ അമിത സമ്മർദം ഉണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നു ഇത്തരം നടപടികൾ. സമ്മർദ്ദം ചെലുത്തുന്ന നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ബിജെപി പ്രവർത്തകന്റെ ആത്മഹത്യയിൽ രമേശ് ചെന്നിത്തല പ്രതികരിച്ചു. പുതിയ അധ്യക്ഷൻ വന്നതിന് ശേഷം ബിജെപിയിൽ നടക്കുന്നത് അസാധാരണ സംഭവങ്ങൾ. ഇത്തരം സംഭവങ്ങൾ കൂടുതൽ നടക്കുന്നതും ബിജെപിയിലാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ബീഹാർ ഫലതിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം പരിശോധിക്കും. തോൽവിയുടെ ഉത്തരവാദിത്വം മഹാസഖ്യത്തിന് ആകെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകണം എന്നാണ് ആഗ്രഹം.രാജി കോൺഗ്രസിൽ മാത്രമല്ല എല്ലാ പാർട്ടിയിലും ഉണ്ട്. അതൊന്നും കണ്ടിട്ടിലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Rameschennithala





































