പേരാവൂർ: സിപിഐ പേരാവൂർ ബ്ലോക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പേരാവൂർ ഡിവിഷനിൽ ഷിജിത്ത് വായന്നൂർ, പാല ഡിവിഷനിൽ ധന്യ സജിഎന്നിവർ മത്സരിക്കും. വായന്നൂർ സ്വദേശിയാണ് ഷിജിത്ത് വായന്നൂർ.മാധ്യമ രംഗത്തും പൊതു പ്രവർത്തനത്തിലും സജീവം. അച്ചടി -ദൃശ്യ മാധ്യമങ്ങളിൽ 16 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ഷിജിത്ത് സിപിഐ പേരാവൂർ മണ്ഡലം സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമാണ്. സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ ജില്ലാ പ്രസിഡന്റ്, അഖിലേന്ത്യാ കിസാൻസഭ ജില്ലാ എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഇപ്പോൾ മണത്തണയിലാണ് താമസം. ധന്യ സജി നിലവിൽ സിപിഐ കണിച്ചാർ ബ്രാഞ്ച് മെമ്പറാണ്. സജിയാണ് ഭർത്താവ്. കുടുംബശ്രീ പ്രവർത്തകയാണ്
Cpi peravoor block division






































