കണ്ണൂർ : നവംബർ 15, 16 തീയ്യതികളിൽ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ: വനിതാ കോളജിൽ വെച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ്സ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഹാപ്പിനസ്സ് റെജുവനേഷൻ സെൻ്റർ ട്രോഫി സംസ്ഥാന അണ്ടർ 17 ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ അദ്വൈത് ദർശൻ ബി* (കോഴിക്കോട്), ഗേൾസ് വിഭാഗത്തിൽ *ട്വിങ്കിൾ റിജു(എറണാകുളം)* എന്നിവർ ചാമ്പ്യന്മാരായി.
*വൈഷ്ണവ് എസ്* (തിരുവനന്തപുരം), *നന്ദന മൂക്കേത്ത്* (എറണാകുളം) യഥാക്രമം ഓപ്പൺ, ഗേൾസ് വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം നേടി.
*അതുൽ കൃഷ്ണ പി, സായൂജ് എസ്, സിദ്ധാർത്ഥ് മോഹൻ, അഭിനവ് രാജ് വി എസ്, മുഹമ്മദ് അനസ് കെ. ടി, അർജുൻ കെ. എ, ആരോൺ വാഴക്കൊട്ടിൽ, നീവ് സജീവ്, ഗൗതം കൃഷ്ണ പി, അഭിരാജ് കൂക്കൾ* എന്നിവർ ഓപ്പൺ വിഭാഗത്തിലും
*വേദ രവീന്ദ്രൻ, അനുരാധ പി. ഗോവിന്ദ്, തീർത്ഥ എസ് പിള്ള, വൈഗപ്രഭ കെ എ, ദേവപ്രിയ പി. എസ്, സ്നേഹ മനോജ്, ശ്രീനന്ദ എസ്, മഞ്ജു മഹേഷ്, ഇതൾ സൂസൻ എൽദോസ്, ഏഞ്ചൽ മരിയ പ്രിൻസ്* എന്നിവർ ഗേൾസ് വിഭാഗത്തിലും
3 മുതൽ 12 വരെ പ്രൈസുകൾ കരസ്ഥമാക്കി.
കേരളത്തിലെ 14 ജില്ലാ സെലക്ഷൻ ടൂർണമെൻ്റുകളിൽ നിന്നു വിജയികളായ 42 പേർ ചെസ്സ് താരങ്ങൾ മത്സരിക്കാനെത്തി.
കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി,
ഹാപ്പിനസ്സ് റെജുവനേഷൻ സെൻ്റർ, ഡിപ്പാർട്ട്മെൻ്റ്
ഓഫ് ഫിസിക്കൽ എജുക്കേഷൻ കൃഷ്ണമേനോൻ വനിതാ കോളജ്, SBI മെയിൻ ബ്രാഞ്ച് കണ്ണൂർ, മിൽമ കണ്ണൂർ എന്നിവയുടെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.
ഇരു വിഭാഗങ്ങളിലും ആദ്യ 12 സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫി സമ്മാനിച്ചു. മറ്റു മത്സരാർത്ഥികൾക്ക് മെഡൽ സമ്മാനിച്ചു.
പങ്കെടുവർക്കെല്ലാം സർട്ടിഫിക്കറ്റ് നല്കിസമാപന യോഗത്തിൽ സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി കൺവീനർ ഡോ. പി. കെ. പ്രിയൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ചെസ്സ് ഓർഗനൈസിങ് കമ്മിറ്റി കൺവീനർ സെബാസ്റ്റ്യൻ വി യു സ്വാഗതം ചെയ്തു.
വിജയികൾക്കുള്ള സമ്മാനദാനം സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി എം അഖിൽ, ഹാപ്പിനസ്സ് റെജുവനേഷൻ ഡയറക്ടർ മനോജ് രോഹിണി, പ്രൊഫ. ഷാനവാസ് പി എച്ച് (കൃഷ്ണമേനോൻ കോളജ് എക്കണോമിക്സ് ഡിപ്പാർട്ട്മെൻ്റ് HOD), ബ്രിജിത്ത് കുമാർ (അസി. ഡയറക്ടർ മാർക്കറ്റിങ് മിൽമ കണ്ണൂർ) എന്നിവർ ചേർന്നു നിർവ്വഹിച്ചു.
യോഗത്തിൽ ചീഫ് ആർബിറ്റർ രാജേഷ് വി എൻ മത്സരാവലോകനം നടത്തി, മണികണ്ഠൻ പി (ഹാപ്പിനസ് രജുവനേഷൻ) ആശംസയും റുക്സാന എം പി നന്ദിയും പറഞ്ഞു.
Advait Darshan B, Twinkle Riju are state under-17 champions









































