കേളകം: തെക്കൻ തിരുവിതാംകൂറിൽ നിന്നും കുടിയേറ്റ മേഖലയായ കേളകം പഞ്ചായത്തിലെ അടക്കാത്തോട്ടിൽ കുടിയേറിയവരിൽപ്രധാനപ്പെട്ടകൊച്ചുപറമ്പിൽ, കുടുംബത്തിൻ്റെ സംഗമം തലമുറകളുടെ സംഗമ വേദിയായി. കുടുംബ സംഗമത്തിൽകൊച്ചു പറമ്പിൽ ഹമീദ് റാവുത്തരുടെ മക്കളായനെബീസ ,സൈനബ,സുബൈദ , കുൽസു ,അബ്ദുൽ അസിസ്,റുക്കിയ,റംല , സഫിയ എന്നിവരും, മരുമക്കളായഇബ്രാഹിംകുട്ടി വെള്ളറായിൽ ,ഹസ്സൻ റാവുത്തർ ചാമ്പതാൽ,ജെലിൽ സുൽത്താൻ ബത്തേരി, ഷെക്കിർ കാഞ്ഞിരപ്പള്ളി, ആസിയാ അസിസ് എന്നിവരും, മക്കളും,കൊച്ചുമക്കളും ഉൾപെടെ നൂറോളം പേർ പങ്കെടുത്തു.വിവിധയിനം കലപരിപാടികൾ നടത്തി വിജയികൾക്ക് മൊമെന്റോ സമ്മാനിച്ചു.കണ്ണികൾ അടുക്കട്ടെ ബന്ധങ്ങൾ ചേരട്ടെ ,കണ്ണിനും മനസിനും കുളിർമയാവെട്ടെ എന്നാതായിരുന്നുകുടുംബ സംഗമത്തിൻ്റെ ലക്ഷ്യമെന്ന് കോർഡിനേഷൻ കമ്മിറ്റിഭാരവാഹി വി.പി.സമീർ പറഞ്ഞു.വി.ഐ.കബീർ ,അലിയാർലെത്തിഫ് ,സാദിഖ്, കെബീർ പേരാവൂർ ,ഷെരിഫ് ,അനിസ് മോൻ,സിറാജ്ജുദ്ദിൻ ,അബ്ദുൽ ജബ്ബാർ എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി.
Kochuparambilfamily






































