തിരുവനന്തപുരം : ശബരിമല തീർത്ഥാടനം ആരംഭത്തിലെ പാളിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്. മുന്നൊരുക്കങ്ങൾ ഒന്നും നടത്തിയില്ല. തീർത്ഥാടന ചരിത്രത്തിലെ ആദ്യ സംഭവം. ഒരു മുന്നൊരുക്കങ്ങളും നടത്താത്ത തീർത്ഥാടനകാലം. ശബരിമലയിൽ നടന്നത് മനുഷ്യാവകാശ ലംഘനം. സർക്കാർ മുന്നൊരുക്കങ്ങൾ നടത്താതിരുന്നത് ബോർഡും മനപ്പൂർവ്വമെന്നും കൃഷ്‌ണദാസ് വിമർശിച്ചു.
ശബരിമലയിൽ കേന്ദ്രസർക്കാർ ഇടപെടലുണ്ടാകും. അതിനായി ബിജെപി മുൻകൈയെടുക്കും. രാജ്യത്തെ മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിൽ മികച്ച സൗകര്യങ്ങൾ ഉണ്ട്. ശബരിമലയിലെ സർക്കാരിന്റെ അലംഭാവം ബോധപൂർവ്വം. ബിജെപി പ്രതിനിധി സംഘം ഉടൻ ശബരിമല സന്ദർശിക്കും. ശബരിമലയിലെ വിഷയം പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചുവെന്നും കൃഷ്‌ണദാസ് വ്യക്തമാക്കി.
നിലയ്ക്കലിൽ കാട് പോലും വെട്ടിത്തെളിച്ചിട്ടില്ല. ഇടത്താവളങ്ങൾ എല്ലാം വൃത്തിഹീനമായ അവസ്ഥയിൽ. കുടിവെള്ളമില്ല. പമ്പയിലെ വെള്ളത്തിന്റെ നിറം കറുപ്പ്. മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും പ്രോസിക്യൂട്ട് ചെയ്യണം. വെർച്വൽ ക്യൂ സംവിധാനം വാഗൺ ട്രാജഡി പോലാകുന്നു. സർക്കാരിന് താൽപര്യം ശബരിമലയിലെ സ്വർണ്ണപ്പാളിയിൽ.
അത് മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്തു. തീർത്ഥാടന കാലത്തിന് ദിവസങ്ങൾക്കു മുൻപേയാണ് ദേവസ്വം പ്രസിഡണ്ടിനെ മാറ്റിയത്. എന്തുകൊണ്ട് ഇത് മുൻപേ ചെയ്തില്ല. യുദ്ധ കാലടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഇടപെടണം. കേന്ദ്രസേന എത്താത്തത് കത്ത് വൈകി അയച്ചത് കൊണ്ട്. എപ്പോഴാണ് കേന്ദ്രസേന വേണമെന്ന് ആവശ്യപ്പെട്ടത്?. രജിസ്ട്രേഷനിൽ തന്നെ തിരക്ക് സർക്കാരിന് ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Pkkrishnadassabarimala















_(30).jpeg)






















