പാട്യം : പാട്യം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ്, ആയുർവേദ ഔഷധ സസ്യങ്ങളുടെ പ്രചാരണം എന്നിവയുടെ ഭാഗമായി ട്രെയിനിങ്ങും ഔഷധസസ്യ വിതരണവും സംഘടിപ്പിച്ചു . പാട്യം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ വെച്ച് നടന്ന പരിപാടി മെഡിക്കൽ ഓഫീസർ ഡോക്ടർ സുജാ ജി നായരുടെ അധ്യക്ഷതയിൽ ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് ഇമേജ് ജില്ലാ കോഡിനേറ്റർ ആർ ഗോകുൽ രാജ് ട്രെയിനിങ്ങിന് നേതൃത്വം നൽകി. തൈകളുടെ വിതരണ ഉദ്ഘാടനം ആയുഷ്കർമ്മ മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രേയ ഉത്തമനും നിർവ്വഹിച്ചു. ഡിസ്പെൻസറി ജീവനക്കാരായ സജിന അരുൺകുമാർ , കക്കോത്ത് പ്രഭാകരൻ, ദൃശ്യ കെ , സജിത രാജീവൻ , അർജുൻ സി കെ , ആര്യ അനുരുദ്ധൻ, ജിംഷമോൾ , മല്ലിക ആർ , ഷിംന .കെ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി .
Padyamayurvedadispensary














_(30).jpeg)






















