കണ്ണൂർ : കണ്ണൂർ സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) ജോലിയിലേർപ്പെട്ടിരുന്ന ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) കരിവെള്ളൂർ ഏറ്റുകുടുക്കയിലെ അനീഷ് ജോർജിന്റെ മരണത്തിൽ ഫോൺ പരിശോധിക്കാൻ പൊലീസ്. കോൺഗ്രസിന്റെ ബിഎൽഎ (ബൂത്ത് ലവൽ ഏജൻ്റ്) വൈശാഖുമായി അനീഷ് ഫോൺ കാൾ നടത്തിയെന്നു പറയുന്ന ഫോൺ സംഭാഷണത്തിൻ്റെ ആധികാരികതയും പരിശോധിക്കും. സംഭാഷണത്തിൻ്റെ ഓഡിയോ ക്ലിപ് കോൺഗ്രസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
അനീഷിനെ ആരെങ്കിലും ഭീഷണിപ്പെടുത്തി സമ്മർദത്തിലാക്കിയോയെന്ന് പരിശോധിക്കും. നിലവിൽ അസ്വാഭാവിക മരണത്തിനാണു കേസെടുത്തത്. ആത്മഹത്യയിലേക്കു നയിച്ച മുഴുവൻ സാഹചര്യങ്ങളും പരിശോധിക്കുമെന്നു പെരിങ്ങോം പൊലീസ് അറിയിച്ചു. പെരിങ്ങോം എസ്എച്ച്‌ഒ മഹേഷ് കണ്ടമ്പത്തിനാണ് അന്വേഷണച്ചുമതല. ഞായറാഴ്‌ചയാണ് അനീഷ് ജീവനൊടുക്കിയത്.
Kannur

_(30).jpeg)



.jpeg)
.jpeg)
_(30).jpeg)




.jpeg)
.jpeg)

.jpeg)























