ശബരിമല : ശബരിമലയിലെ ഭക്‌തജനത്തിരക്ക് കാരണം മലകയറാനാകാതെ ഭക്തർ. പമ്പയിൽ നിന്ന് തിരക്ക് കാരണം മല കയറാൻ സാധിക്കാത്തതിനാൽ സേലത്ത് നിന്നെത്തിയ 37 പേർ പന്തളത്ത് എത്തി മാലയൂരി. ബെംഗളൂരുവിൽ നിന്നുള്ളവരും മടങ്ങിപ്പോയവരിലുണ്ട്. അതേസമയം ഡിസംബർ 10 വരെ ശബരിമലയിൽ ഇനി ഓൺലൈൻ ബുക്കിങ്ങിന് ഒഴിവില്ല.
വെർച്വൽ ക്യൂ ബുക്കിങിന് പ്രതിദിനം നിശ്ചയിച്ച 70,000 പേരുടെ ബുക്കിങ് ഈ ദിവസങ്ങളിൽ പൂർത്തിയായി. ഡിസംബർ 11 മുതൽ 25 വരെ ബുക്കിങിന് അവസരമുണ്ട്. മണ്ഡലപൂജാ ദിനമായ ഡിസംബർ 27 നും തലേ ദിവസവും ബുക്കിങ് അനുവദിച്ചു തുടങ്ങിയില്ല. ഡിസംബർ 30 മുതൽ ജനുവരി 10 വരെയും ബുക്കിങ്ങിന് ഒഴിവുണ്ട്.
Sabarimala

.jpeg)
_(4).jpeg)




.jpeg)

_(4).jpeg)


























