ഇരിട്ടി : കഴിഞ്ഞ ദിവസങ്ങളിൽ വന്യജീവി സാന്നധ്യം തിരിച്ചറിഞ്ഞ അയ്യൻകുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയിൽ വനം വകുപ്പ് കൊട്ടിയൂർ റേഞ്ച് , ആർ ആർ ടി , പി ആർ ടി , പ്രദേശവാസികൾ എന്നവർ ചേർന്ന് ജനകീയ തെരച്ചിൽ നടത്തി . 50 ഓളം വരുന്ന സംഘം അഞ്ച് ടീമുകളിയി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയത് . ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമാണ് 10 പേർ അടങ്ങുന്ന അഞ്ച് സംഘം വന്യമൃഗങ്ങൾ തമ്പടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ തെരച്ചിൽ നടത്തി ഇവയെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചത് . വനമേഖലയോട് ചേർന്ന് കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലാണ് തെരച്ചിൽ നടത്തുക . ഷീൽഡ് ഉൾപ്പെടെയുള്ള സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചവരാണ് സംഘത്തിന് മുന്നിൽ നയിക്കുക . ഒപ്പം ഗൺ , പടക്കം , വാക്കി ടോക്കി ഉൾപ്പെടെയുള്ള സംവിധാങ്ങളും ഒപ്പമുണ്ട് . രാവിലെ 11 മണിയോടെ ആരംഭിച്ച തെരച്ചിലിന് കൊട്ടിയൂർ റേഞ്ചർ നിഥിൻ രാജ് നേതൃത്വം നൽകി . അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ , സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഐസക് ജോസഫ് . ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി , പഞ്ചായത്ത് അംഗം സെലീന ബിനോയി ആർ ആർ ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാർ , ഫോറസ്റ്റ് ഇരിട്ടി റേഞ്ച് ഓഫിസർ സുനിൽ കുമാർ ഫോറസ്റ്റ് ഓഫിസർമാരായ പ്രമോദ് കുമാർ , സി.കെ. മഹേഷ് , രമേശൻ , ബി എഫ് ഒ മാർ , വാച്ചർമാർ , പി ആർ ടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Parakkamala





































