തലശ്ശേരി : തിരുവങ്ങാട് അയ്യപ്പ സേവാസംഘത്തിൻ്റെ നേതൃത്വത്തിൽ അയ്യപ്പ ഭക്തർക്കുള്ള അന്ന ദാന വിതരണം തുടങ്ങി. ഈ മണ്ഡല കാലം മുഴുവനായും എല്ലാ ദിവസവും അന്ന ദാനം നടത്തും.മണ്ഡല കാലത്ത് അയ്യപ്പഭക്തർക്ക് അന്ന ദാനം നടത്തുന്ന പതിവുതെറ്റിക്കാതെ തിരുവങ്ങാട് അയ്യപ്പ സേവാ സംഘം ഈ വർഷവും അന്നദാനം തുടങ്ങി.ഡിസം 25 വരെ തുടരും.സി.കെ ശ്രീനിവാസൻ ഭദ്രദീപം തെളിയിച്ചു.കൊളക്കോട്ട് ചന്ദ്രശേഖരൻചടങ്ങ് ഉദ്ഘാടനം ചെയ്തു.അന്ന ദാനവിതരണ ഉദ്ഘാടനം കെ പ്രമോദ് ധർമ്മടം നിർവഹിച്ചു.അയ്യപ്പ സേവാ സംഘം 'പ്രസിഡൻ്റ് കെ.എം. ധർമ്മപാലൻ അധ്യക്ഷനായി.രമേഷ് തിരുവങ്ങാട്,വിനാദ് കണ്ടോത്ത്,രാമദാസ് സ്വാമി,ജയറാം തുടങ്ങിയവർ നേതൃത്വം നൽകി. വിശ്വാസികൾക്ക് കഞ്ഞി വിതരണം സ്പോൺസർ ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
Ayyappasevasangam





































