സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ മഴമുന്നറിയിപ്പ്
Nov 18, 2025 01:59 PM | By Remya Raveendran

തിരുവനന്തപുരം  : സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ മഴമുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.

മധ്യ- തെക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. വരും മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശബരിമല തീർഥാടകർ ജാ​ഗ്രത പാലിക്കുക.

ആൻഡമാൻ കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Rainalert

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ് ;വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍ക്കും അനുമതി വാങ്ങണം

Nov 18, 2025 05:12 PM

തദ്ദേശ തിരഞ്ഞെടുപ്പ് ;വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍ക്കും അനുമതി വാങ്ങണം

തദ്ദേശ തിരഞ്ഞെടുപ്പ് ;വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍ക്കും അനുമതി...

Read More >>
ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ:ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബി.എൽ.എ ; കെ.കെ.രാഗേഷ്

Nov 18, 2025 03:47 PM

ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ:ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബി.എൽ.എ ; കെ.കെ.രാഗേഷ്

ബി.എൽ.ഒ അനീഷ് ജോർജിന്റെ ആത്മഹത്യ:ഭീഷണിപ്പെടുത്തിയത് കോൺഗ്രസിന്റെ ബി.എൽ.എ ;...

Read More >>
വന്യജീവി സാന്നിധ്യമുള്ള പാറയ്ക്കാമലയിൽ ജനകീയ തിരച്ചിൽ നടത്തി

Nov 18, 2025 03:16 PM

വന്യജീവി സാന്നിധ്യമുള്ള പാറയ്ക്കാമലയിൽ ജനകീയ തിരച്ചിൽ നടത്തി

വന്യജീവി സാന്നിധ്യമുള്ള പാറയ്ക്കാമലയിൽ ജനകീയ തിരച്ചിൽ...

Read More >>
അനിയന്ത്രിത തിരക്ക്, ശബരിമലയിൽ ദർശന സമയം നീട്ടി; കുടിവെള്ളവും ഭക്ഷണവുമില്ല: നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോർഡ്

Nov 18, 2025 03:06 PM

അനിയന്ത്രിത തിരക്ക്, ശബരിമലയിൽ ദർശന സമയം നീട്ടി; കുടിവെള്ളവും ഭക്ഷണവുമില്ല: നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോർഡ്

അനിയന്ത്രിത തിരക്ക്, ശബരിമലയിൽ ദർശന സമയം നീട്ടി; കുടിവെള്ളവും ഭക്ഷണവുമില്ല: നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം...

Read More >>
ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യം; കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു

Nov 18, 2025 02:53 PM

ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യം; കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു

ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യം; കൊമ്പൻ മാവേലിക്കര ഗണപതി...

Read More >>
തിരുവങ്ങാട് അയ്യപ്പ സേവാസംഘത്തിൻ്റെ നേതൃത്വത്തിൽ അയ്യപ്പ ഭക്തർക്കുള്ള അന്ന ദാന വിതരണം തുടങ്ങി

Nov 18, 2025 02:42 PM

തിരുവങ്ങാട് അയ്യപ്പ സേവാസംഘത്തിൻ്റെ നേതൃത്വത്തിൽ അയ്യപ്പ ഭക്തർക്കുള്ള അന്ന ദാന വിതരണം തുടങ്ങി

തിരുവങ്ങാട് അയ്യപ്പ സേവാസംഘത്തിൻ്റെ നേതൃത്വത്തിൽ അയ്യപ്പ ഭക്തർക്കുള്ള അന്ന ദാന വിതരണം...

Read More >>
Top Stories

News Roundup

GCC News