തൃശൂർ: തീയേറ്റർ നടത്തിപ്പുകാരനെ ഗുണ്ടാസംഘം ആക്രമിച്ചു. തൃശൂരിലെ രാഗം തീയേറ്റർ ഉടമ സുനിലിനെയാണ് മൂന്നംഗ ഗുണ്ടാസംഘം കുത്തിപ്പരിക്കേൽപ്പിച്ചത്. വെളപ്പായയിലെ വീടിന് സമീപമായിരുന്നു സംഭവം. ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് അറിയിച്ചു.വീടിന്റെ ഗേറ്റ് തുറക്കാനായി ഡ്രൈവർ അനീഷ് കാറിൽ നിന്ന് ഇറങ്ങി. ഈ സമയം കാറിലുണ്ടായിരുന്ന സുനിലിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. കാലിനാണ് പരിക്കേറ്റത്. തടയാൻ ശ്രമിച്ച അനീഷിനും പരിക്കേറ്റു. അക്രമികൾ കാറിന്റെ ചില്ലും തകർത്തു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
Ragam theater owner attacked by criminals


.png)


.jpeg)
.png)

.png)



.jpeg)
.png)
.jpg)
.jpeg)
.jpeg)




















