സംഘടനാ വിരുദ്ധ പ്രവർത്തനം; പയ്യന്നൂരിൽ വിമതനായി മത്സരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

സംഘടനാ വിരുദ്ധ പ്രവർത്തനം; പയ്യന്നൂരിൽ വിമതനായി മത്സരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി
Nov 21, 2025 10:56 AM | By sukanya

കണ്ണൂർ: പയ്യന്നൂർ നഗരസഭയിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി സി.വൈശാഖിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് ജില്ലാ കമ്മിറ്റിയുടെ വാർത്ത കുറിപ്പ്. പയ്യന്നൂർ നഗരസഭ 36-ാം വാർഡിൽ സ്വതന്ത്ര നായി വൈശാഖ് പത്രിക നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.

പയ്യന്നൂർ നഗരസഭയിലെ 36-ാം വാർഡിലാണ് വൈശാഖ് നാമനിർദേശ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് (എസ്‌)ലെ പി ജയൻ ആണ് വാർഡിലെ എൽഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി. പി. ജയന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖ് സി മത്സരത്തിന് ഇറങ്ങിയത്. പാർട്ടി നിർദ്ദേശങ്ങളെയും മുന്നണി തീരുമാനങ്ങളെയും ലംഘിച്ച് മത്സരരംഗത്ത് തുടർന്നതിനെ തുടർന്നാണ് സി. വൈശാഖിനെതിരെ സി.പി.എം. നടപടി സ്വീകരിച്ചിരിക്കുന്നത്. വൈശാഖ് നാമനിർദേശ പത്രിക സമർപ്പിച്ചതോടെ പാർട്ടി നടപടി എടുക്കുകയായിരുന്നു. നേരത്തെ പയ്യന്നൂരിലെ സി പി എമ്മിലെ വിഭാഗീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിയുടെ താക്കീത് നേരിട്ട ആളാണ് വൈശാഖ് എന്നാണ് സി പി എം ഔദ്യോഗിക നേതാക്കളുടെ രഹസ്യമായ പ്രതികരണം.

പാർട്ടിക്കോ പാർട്ടി നയത്തിനോ താൻ എതിരല്ല. പ്രദേശത്തെ സിപിഎം പ്രവർത്തകരുടെ പിന്തുണ ഉണ്ടെന്നാണ് വൈശാഖിന്റെ അവകാശവാദം. പ്രവർത്തകർ പറഞ്ഞത് അനുസരിച്ചാണ് സ്ഥാനാർത്ഥി ആയതെന്നും വൈശാഖ് പറഞ്ഞിരുന്നു. സി പി എം ശക്തികേന്ദ്രമായ പയ്യന്നൂരിൽ പാർട്ടിക്ക് അകത്തെ വിഭാഗീയതയാണ് മറനീക്കി പുറത്ത് വരുന്നത്.

CPM branch secretary expelled for anti-organizational activities; contested as a rebel in Payyannur

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും.

Nov 21, 2025 11:18 AM

ശബരിമല സ്വർണക്കൊള്ള: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും.

ശബരിമല സ്വർണക്കൊള്ള: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം...

Read More >>
കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം

Nov 21, 2025 11:17 AM

കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം

കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകൾ നീക്കണം

Nov 21, 2025 11:07 AM

തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകൾ നീക്കണം

തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകൾ...

Read More >>
തൃശ്ശൂർ രാഗം തിയേറ്റർ ഉടമയ്ക്ക് നേരെ ഗുണ്ട ആക്രമണം

Nov 21, 2025 10:44 AM

തൃശ്ശൂർ രാഗം തിയേറ്റർ ഉടമയ്ക്ക് നേരെ ഗുണ്ട ആക്രമണം

തൃശ്ശൂർ രാഗം തിയേറ്റർ ഉടമയ്ക്ക് നേരെ ഗുണ്ട...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകരെ മാറ്റി നിയമിച്ചു

Nov 21, 2025 08:07 AM

തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകരെ മാറ്റി നിയമിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകരെ മാറ്റി...

Read More >>
അപേക്ഷ ക്ഷണിച്ചു

Nov 21, 2025 08:05 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
Top Stories










News Roundup






Entertainment News