കണ്ണൂർ: തദ്ദേശഭരണ തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായി ജില്ലയിൽ നിയോഗിച്ച ഏതാനും നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി നിയമിച്ചു. നവംബർ 25 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ് നിരീക്ഷകരുടെ ഡ്യൂട്ടി. പുതിയ ഉത്തരവ് പ്രകാരം ജില്ലയിലെ ചെലവ് നിരീക്ഷകർ ഇവരാണ്:
ജോഷോ ബെന്നറ്റ് ജോൺ: പയ്യന്നൂർ ബ്ലോക്ക്, കല്ല്യാശ്ശേരി ബ്ലോക്ക്, പയ്യന്നൂർ നഗരസഭ.
സുനിൽ ദാസ് എസ്: തളിപ്പറമ്പ് ബ്ലോക്ക്, ആന്തൂർ നഗരസഭ, തളിപ്പറമ്പ് നഗരസഭ, ശ്രീകണ്ഠാപുരം നഗരസഭ.
ഇർഷാദ് എം എസ്: ഇരിക്കൂർ ബ്ലോക്ക്, ഇരിട്ടി ബ്ലോക്ക്, ഇരിട്ടി നഗരസഭ.
അഗസ്റ്റിൻ ഒ കെ: പേരാവൂർ ബ്ലോക്ക്, കൂത്തുപറമ്പ് ബ്ലോക്ക്, കൂത്തുപറമ്പ് നഗരസഭ. (കാസർകോട് ജില്ലയിലെ നീലേശ്വരം ബ്ലോക്ക്, നീലേശ്വരം നഗരസഭ എന്നിവയും കൂടി)
വിപിൻ വിജയൻ: പാനൂർ നഗരസഭ, തലശ്ശേരി നഗരസഭ, പാനൂർ ബ്ലോക്ക്, തലശ്ശേരി ബ്ലോക്ക്.
വൈ അഹമ്മദ് കബീർ: എടക്കാട് ബ്ലോക്ക്, കണ്ണൂർ ബ്ലോക്ക്.
സൂര്യനാരായണൻ എം.ഡി: കണ്ണൂർ കോർപറേഷൻ.
നിരീക്ഷകരുടെ വിവരങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sec.kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Local elections: Expenditure observers replaced

.png)
.jpg)
.png)
.jpg)
.jpeg)
.jpeg)


.jpeg)
.png)
.jpg)
.jpeg)
.jpeg)























