ഇരിട്ടി : വൃക്ക തരപ്പെടുത്തി തരാമെന്ന് രോഗികളെയും ചികിത്സാ സഹായ കമ്മറ്റിക്കാരെയും പറ്റിച്ച് പണം തട്ടുന്ന പ്രതിയെ ആറളം എസ് ഐ കെ. ഷുഹൈബും സംഘവും അറസ്റ്റ് ചെയ്തു . വീർപ്പാട് സ്വദേശി സ്വദേശി നൗഫൽ എന്ന സത്താറിനെയാണ് ഇന്നലെ ആറളം പോലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത് . പട്ടാനൂർ സ്വദേശി നൗഫൽ നൽകിയ പരാതിയിലാണ് അറസ്റ്റ് .
വൃക്ക രോഗിയായ നൗഫലിന് നാട്ടുകാർ ചികിത്സ സഹായ നിധിയിലൂടെ സമാഹരിച്ച ആറു ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്ത് . ഡോണറെ തരപ്പെടുത്തി തരാമെന്ന് പറഞ്ഞായിരുന്നു പ്രതിയുടെ തട്ടിപ്പ് . ഡോണർ എന്ന പേരിൽ നിബിൻ എന്നയാളെ പ്രതി നൗഫലിന് പരിചയപ്പെടുത്തി മൂന്ന് ലക്ഷം പണമായും മൂന്ന് ലക്ഷം ബാങ്കിലൂടെയും കൈപ്പറ്റുന്നത് . 2024 ഡിസംബർ മുതലുള്ള കാലയളവിലായിരുന്നു തട്ടിപ്പ് . ആദ്യ തവണത്തെ സർജറി പരിചയപെട്ട് രണ്ടാം തവണത്തെ ചികിത്സക്കായി നൗഫൽ നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ച തുക ആയിരുന്നു പ്രതി കബിളിപ്പിച്ചത് .
Aralam



































