ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് എ കെ യുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളായ ഉസ്സൻമൊട്ട, പെട്ടിപ്പാലം, കുട്ടിമാക്കുൽ എന്നിവടങ്ങളിൽ പട്രോൾ നടത്തി കുട്ടി മാക്കൂൽ ഭാഗത്ത് വെച്ച് വാഹന പരിശോധന നടത്തിയതിൽ KA -51 MC 4054 നമ്പർ സ്വിഫ്റ്റ് ഡിസയർ കാറിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 41.500 ലിറ്റർ പുതുച്ചേരി മദ്യം കടത്തിക്കൊണ്ടുവന്നതിന് കർണ്ണാടക കനകപുര ജില്ല ഹോനാഹള്ളി താലൂക്ക് സ്വദേശി പ്രകാശ. എച്ച്.ആർ (വ:36 )എന്നയാളുടെ പേരിൽ അബ്കാരി കേസെടുത്തു.
പാർട്ടിയിൽ പ്രിവന്റ്റ്റീവ് ഓഫീസർ ഷാജി സി പി, PO (GR) സതീഷ് വി എൻ, ബിജു .കെ , ഷാജി സി പി , സിവിൽ എക്സ്സൈസ് ഓഫീസർ ജിജീഷ്-സി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീവ്.കെ.കെ എന്നിവർ പങ്കെടുത്തു.
Massive liquor bust in Kuttimakul area










.jpeg)



















