സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും
Nov 20, 2025 10:35 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതല്‍ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്.

ഇതിനൊപ്പം കുടിശ്ശികയുണ്ടായിരുന്ന ഒരു ഗഡു പെൻഷനും വിതരണം ചെയ്യും. ഒരു പെൻഷൻ ഗുണഭോക്താവിന് ആകെ ലഭിക്കുക 3600 രൂപ ആയിരിക്കും. 62 ലക്ഷം പെൻഷൻ ഗുണഭോക്താക്കള്‍ ആണ് സംസ്ഥാനത്തുള്ളത്. ബാങ്ക് അക്കൗണ്ടുകള്‍ മുഖേനയും സഹകരണസംഘം ജീവനക്കാർ വീടുകളിലെത്തിച്ചുമാണ് പെൻഷൻ വിതരണം സംസ്ഥാനത്ത് നടക്കുക.

പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നല്‍കാനുള്ള ഡിഎ, ഡിആർ കുടിശിക ഈ വർഷം രണ്ട് ഗഡു അനുവദിച്ചിരുന്നു. വീണ്ടും ഈ വർഷം ഒരു ഗഡു കൂടി അനുവദിക്കും.

Thiruvanaththapuram

Next TV

Related Stories
വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതി: എയ്ഡഡ് സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി

Nov 20, 2025 10:19 AM

വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതി: എയ്ഡഡ് സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി

വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതി: എയ്ഡഡ് സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും...

Read More >>
ഗസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു

Nov 20, 2025 09:24 AM

ഗസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു

ഗസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. 28 പേർ...

Read More >>
വൈദ്യുതി മുടങ്ങും

Nov 20, 2025 05:22 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ട്രേഡ് ടെസ്റ്റ് : 30 വരെ അപേക്ഷിക്കാം

Nov 20, 2025 05:17 AM

ട്രേഡ് ടെസ്റ്റ് : 30 വരെ അപേക്ഷിക്കാം

ട്രേഡ് ടെസ്റ്റ് : 30 വരെ...

Read More >>
നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി 21 ന് ഉച്ചയ്ക്ക് മൂന്നിന് അവസാനിക്കും

Nov 20, 2025 05:09 AM

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി 21 ന് ഉച്ചയ്ക്ക് മൂന്നിന് അവസാനിക്കും

നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ സമയപരിധി 21 ന് ഉച്ച മൂന്നിന്...

Read More >>
ലൈസൻസ് ഇല്ല പൊലീസ് പരിശോധനയ്ക്കിടെ കോഴിക്കോട് ബസ് ഡ്രൈവർ ഇറങ്ങിയോടി യാത്രക്കാർ പെരുവഴിയിലായി

Nov 20, 2025 04:49 AM

ലൈസൻസ് ഇല്ല പൊലീസ് പരിശോധനയ്ക്കിടെ കോഴിക്കോട് ബസ് ഡ്രൈവർ ഇറങ്ങിയോടി യാത്രക്കാർ പെരുവഴിയിലായി

ലൈസൻസ് ഇല്ല പൊലീസ് പരിശോധനയ്ക്കിടെ കോഴിക്കോട് ബസ് ഡ്രൈവർ ഇറങ്ങിയോടി യാത്രക്കാർ...

Read More >>
Top Stories

News Roundup

Entertainment News