അയ്യങ്കുന്ന്: മനുഷ്യ വന്യജീവി സംഘർഷ ലഘുകരണാർത്ഥം അയ്യങ്കുന്നു പഞ്ചായത്തിൽ രൂപീകരിച്ച PRT അംഗങ്ങൾക്ക് കൊട്ടിയൂർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ നിതിൻ രാജ് യൂണിഫോം കിറ്റുകൾ നൽകി. കിറ്റിൽ PRT അംഗങ്ങൾക്കുള്ള ടി ഷർട്ട്, ക്യാപ്, ഐഡന്റിറ്റി കാർഡ്, റെയിൻ കോട്ട് എന്നിവയാണ് നൽകിയത്.
പാറക്കമലയിൽ പുലിയുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെ തുടർന്ന് ജനകീയ ദൗത്യത്തിലൂടെ ഈ ഭാഗങ്ങളിൽ പരിശോധന നടത്തുന്നതിനായി അയ്യങ്കുന്നു പഞ്ചായത്ത് പ്രസിഡണ്ട്, മെമ്പർമാർ, ജനങ്ങൾ, PRT അംഗങ്ങൾ, കൊട്ടിയൂർ റേഞ്ച് ജീവനക്കാർ പാറക്കമലയിൽ ഒത്തു ചേർന്ന അവസരത്തിൽ ഇവരുടെ സാന്നിധ്യത്തിലാണ് വിതരണം ചെയ്തത്.
Uniform kits distributed to PRT members of Ayyankunnu Panchayat






































