കേളകം: കണ്ണൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഭരതനാട്യം(ആണ്‍), കേരളനടനം(ആണ്‍) എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേളകം സ്വദേശി ആഗ്നേഷ്. കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആഗ്നേഷ് കെ എ. കേളകം കുട്ടപ്പുളിക്കൽ അനീഷ്, മഹിജ ദമ്പതികളുടെ മകനാണ്. ഏക സഹോദരൻ അമൃതേഷ് പ്ലസ് ടു വിദ്യാർത്ഥിയാണ്.
Kannurrevanuekalolsavam





































