കണ്ണൂര്‍ റവന്യൂ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ റവന്യൂ ജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്തു
Nov 20, 2025 12:13 PM | By sukanya

കണ്ണൂർ : കണ്ണൂര്‍ റവന്യൂ ജില്ലാ കലോത്സവം അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസിര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജി.വി.എച്ച്.എസ് സ്പോര്‍ട്‌സ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഡിഡിഇ ഡി ഷൈനി അധ്യക്ഷയായി. നശാമുക്ത് ഭാരത് അഭിയാന്റെ ഭാഗമായുള്ള ലഹരി വിമുക്ത പ്രതിജ്ഞയും ഡി ഡി ഇ ചൊല്ലിക്കൊടുത്തു. സിനിമ, സീരിയല്‍ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ സ്വന്തമായി രചിച്ച പുസ്തകങ്ങള്‍ നല്‍കിയാണ് വേദിയില്‍ അതിഥികളെ സ്വാഗതം ചെയ്തത്.

ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു, എസ് എസ് കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.സി വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.സി സുധീര്‍, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. കെ.പി രാജേഷ്, ഹയര്‍ സെക്കന്‍ഡറി അസി. കോ ഓര്‍ഡിനേറ്റര്‍ ബി സ്വാതി, കണ്ണൂര്‍ നോര്‍ത്ത് എ ഇ ഒ ഇബ്രാഹിം കുട്ടി രയരോത്ത്, എച്ച് എം ഫോറം കണ്‍വീനര്‍ പി.പി സുബൈര്‍, സ്‌കൂള്‍ പ്രധാനധ്യാപിക കെ ജ്യോതി, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ കെ.ടി സാജിദ് എന്നിവര്‍ പങ്കെടുത്തു. പതിനഞ്ച് സബ്ജില്ലകളില്‍ നിന്നായി ഒമ്പതിനായിരത്തിലധികം കുട്ടികള്‍ മത്സര രംഗത്തുണ്ട്. കലോത്സവം നവംബര്‍ 22 ന് സമാപിക്കും.

Kannur Revenue District Kalolsavam inaugurated

Next TV

Related Stories
പൊതുവിദ്യാഭ്യാസ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന

Nov 20, 2025 12:09 PM

പൊതുവിദ്യാഭ്യാസ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന

പൊതുവിദ്യാഭ്യാസ ഓഫീസിൽ വിജിലൻസ് മിന്നൽ...

Read More >>
സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

Nov 20, 2025 10:35 AM

സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് പെൻഷൻ വിതരണം ഇന്ന്...

Read More >>
വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതി: എയ്ഡഡ് സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി

Nov 20, 2025 10:19 AM

വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതി: എയ്ഡഡ് സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി

വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതി: എയ്ഡഡ് സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും...

Read More >>
ഗസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു

Nov 20, 2025 09:24 AM

ഗസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. 28 പേർ കൊല്ലപ്പെട്ടു

ഗസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. 28 പേർ...

Read More >>
വൈദ്യുതി മുടങ്ങും

Nov 20, 2025 05:22 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ട്രേഡ് ടെസ്റ്റ് : 30 വരെ അപേക്ഷിക്കാം

Nov 20, 2025 05:17 AM

ട്രേഡ് ടെസ്റ്റ് : 30 വരെ അപേക്ഷിക്കാം

ട്രേഡ് ടെസ്റ്റ് : 30 വരെ...

Read More >>
Top Stories










News Roundup






Entertainment News