ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ യൂണിയൻ ഭാരവാഹികൾക്കും, മറ്റു വിദ്യാർത്ഥികൾക്കും വേണ്ടി കോളേജ് IQAC യുടെയും കോളേജ് സ്റ്റുഡൻസ് വെൽഫെയർ സെല്ലിന്റെയും ആഭിമുഖ്യത്തിൽ "റൂട്ട്സ് ഓഫ് ലീഡർഷിപ്പ്" എന്ന പേരിൽ നേതൃത്വ പരിശീലന പരിപാടി നടത്തി. പ്രമുഖ പരിശീലകനായ കെ ജയപാലൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസവും നേതൃത്വ മികവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ. സ്വരൂപ ആർ അധ്യക്ഷയായ ചടങ്ങിൽ കോളേജ് മാനേജർ ശ്രീ ചന്ദ്രൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. ഐ ക്യു എ സി കോഡിനേറ്റർ ഡോ. അനീഷ് കുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ അഡ്വൈസർ ഡോ. രേഷ്മ പി കെ, സ്റ്റുഡൻസ് വെൽഫെയർ കൺവീനർ ഗ്രീഷ്മ എ എന്നിവർ ആശംസയും കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഷമീം നന്ദിയും പറഞ്ഞു.
Iritty

.jpeg)





.jpeg)



























