കേളകം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കേളകം ഗ്രാമ പഞ്ചായത്തിലേക്കു മത്സരിക്കുന്ന എസ്‌ഡിപിഐ സ്ഥാനാർഥികൾ നാമ നിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്ക് വരണാധികാരി മുമ്പാകെയാണ് പത്രികകൾ സമർപ്പിച്ചത്. നാരങ്ങാത്തട്ട് 5ാം വാർഡിൽ നിന്നും ജനവിധി തേടുന്ന എസ്‌ഡിപിഐ കേളകം പഞ്ചയാത്ത് കമ്മിറ്റി അംഗം താജുദ്ദീൻ എൻ.എ, അടക്കാത്തോട് 7ാം വാർഡിൽ നിന്നും മത്സരിക്കുന്ന പാർട്ടി പഞ്ചയാത്ത് വൈസ് പ്രസിഡന്റ് അലിക്കുട്ടി പുതുപ്പറമ്പിലുമാണ് ഇന്ന് നാമ നിർദേശ പത്രികകൾ സമർപ്പിച്ചത്. പാർട്ടി നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥികളെ അനുഗമിച്ചു. എസ്‌ഡിപിഐ കേളകം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഷാനവാസ് കാവുങ്കൽ, കൺവീനർ ശരീഫ് കൊച്ചു പറമ്പിൽ, പാർട്ടി കേളകം പഞ്ചായത്ത് സെക്രട്ടറി ഷാജഹാൻ കാലായിൽ, വിമൻ ഇന്ത്യ മൂവ്മെന്റ് ബ്രാഞ്ച് പ്രസിഡന്റ് അൻസൽന ജലീൽ, ജുമൈല അലിക്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
അഴിമതിയില്ലാത്ത വികസനവും അവകാശങ്ങൾ അർഹരിലേക്കും എത്തിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങൾക്ക് എല്ലാവരുടെയും പിന്തുണയും സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാവണമെന്ന് സ്ഥാനാർത്ഥികൾ അഭ്യർത്ഥിച്ചു.
Kelakam

































