തിരുവനന്തപുരം: എ പദ്മകുമാർ കുറ്റവാളിയെന്ന് പറയാൻ സമയമായിട്ടില്ലെന്ന് എം വി ഗോവിന്ദൻ. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന് ആരെയും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും അധികാരമുണ്ടെന്നും അതിൽ പാർട്ടി ഇടപെടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കുറ്റവാളിയാവില്ല. അതിന് നിരവധി നടപടികൾ ഉണ്ട്. പത്മകുമാർ കുറ്റക്കാരനാണെന്ന് കോടതി പറയണം. പത്മകുമാറിനെ ശിക്ഷിച്ചാൽ അപ്പോൾ നടപടി സ്വീകരിക്കാം. പത്മകുമാർ നിലവിൽ കുറ്റാരോപിതൻ മാത്രമാണ്' എം വി ഗോവിന്ദൻ പറഞ്ഞു.
ഇന്ന് ഉച്ചകഴിഞ്ഞാണ് ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിലായത്. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെയാണ് സിപിഎം നേതാവ് കൂടിയായ പത്മകുമാർ ചോദ്യം ചെയ്യലിനായി എസ്‌ഐടിക്കു മുന്നിൽ ഹാജരായത്. എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
a padmakumar arrest
































