ചെന്നൈ : തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയുടെ സംസ്ഥാന പര്യടനം ഇനിയും വൈകും. ഡിസംബര്‍ നാലിന് പ്രഖ്യാപിച്ച സേലത്തെ പൊതുയോഗത്തിന്റെ തീയതി മാറ്റണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. നാലിന് കാര്‍ത്തിക ദീപം നടക്കുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്നാണ് പൊലിസ് പറയുന്നത്.
കരൂര്‍ ദുരന്തത്തിന് ശേഷം നിര്‍ത്തിവെച്ച സംസ്ഥാന പര്യടനം ഡിസംബര്‍ നാലിന് സേലത്ത് നിന്ന് തുടങ്ങാനായിരുന്നു ടിവികെയുടെ പദ്ധതി. ഇതിനായി സേലം പൊലിസില്‍ അപേക്ഷയും നല്‍കി. സേലത്തെ മൂന്ന് ഗ്രൗണ്ടുകളില്‍ ഏതിലെങ്കിലും അനുമതി നല്‍കണമെന്നായിരുന്നു ടിവികെയുടെ അപേക്ഷ.
എന്നാല്‍, നാലിന് കാര്‍ത്തിക ദീപവും ആറിന് ബാബറി മസ്ജിദ് ദിനവും വരുന്നതിനാല്‍ സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. മറ്റൊരു തീയ്യതി തീരുമാനിച്ച് അപേക്ഷ നല്‍കണമെന്നാണ് പൊലിസ് നിര്‍ദേശം. വളരെ വേഗത്തില്‍ തീയതി തീരുമാനിച്ച് പര്യടനം ആരംഭിയ്ക്കാനാണ് തമിഴക വെട്രി കഴകത്തിന്റെ തീരുമാനം.
Vijaysstatevisit






_(17).jpeg)






_(17).jpeg)

.jpeg)

.png)




















