കണ്ണൂർ : കോർപറേഷനിൽ 12 ഡിവിഷനുകളിൽ മൽസരിക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് പി കെ രാഗേഷ്. കെ സുധാകരനുമായി ഇടഞ്ഞ് നിൽക്കുന്ന നിലവിലെ കൗൺസിലറായ പി.കെ. രാഗേഷ് പഞ്ഞിക്കയിൽ ഡിവിഷനിൽ സ്ഥാനാർഥിയാവും. കണ്ണൂർ കോർപ്പറേഷനിൽ 12 ഡിവിഷനുകളിലാണ് ഐക്യ ജനാധിപത്യ സംരക്ഷണ സമിതി സ്ഥാനാർഥികൾ മത്സരിക്കുന്നത്.സഹകരിക്കാൻ താത്പര്യപ്പെടുന്നവരെ എല്ലാം ഒന്നിച്ച് നിർത്തുമെന്ന് പി.കെ. രാഗേഷ് പ്രസ്ക്ലബിൽ പറഞ്ഞു.ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യയും ഐക്യ ജനാധിപത്യ സംരക്ഷണ സമിതിയും സംയുക്തമായാണ് സ്ഥാനാർഥികളെ നിർത്തുന്നത്.
Pkrgesh





_(17).jpeg)







_(17).jpeg)

.jpeg)





















